കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ വോട്ട് ഭിന്നിക്കുമെന്ന് സൂചന,

Google Oneindia Malayalam News

ചണ്ഡിഗഡ്: ഹരിയാണ നിയമസഭാ തിര‍ഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതത്തിന് വിള്ളലേല്‍ക്കുമെന്ന് സൂചന. ഒക്ടോബര്‍ 21 നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സുപ്രധാന പാര്‍ട്ടികളാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. 1,120 സ്വതന്ത്രരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിച്ചുണ്ട്. ഒക്ടോബര്‍ 24ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലത്തിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം.

 സ്ത്രീക്കും പുരുഷനും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയാമെന്ന് സൗദി അറേബ്യ: ഇളവ് വിദേശികള്‍ക്ക്!! സ്ത്രീക്കും പുരുഷനും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയാമെന്ന് സൗദി അറേബ്യ: ഇളവ് വിദേശികള്‍ക്ക്!!

 വോട്ട് വിഹിതത്തില്‍ കുറവ്!

വോട്ട് വിഹിതത്തില്‍ കുറവ്!

ഹരിയാണയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെങ്കിലും ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് ഭിന്നിപ്പിക്കുമെന്നാണ് രാഷ്ട്രീയത്തിലെ വിഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെപ്തംബര്‍ 21ന് മഹാരാഷ്ട്ര- ഹരിയാണ തിരഞ്ഞെടുപ്പിനുള്ള തിയ്യതികള്‍ തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് കുറച്ച് സമയം മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി, കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ ദള്‍, ജന്നായത്ത് ജനത പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, ലോക് തന്ത്ര സുരക്ഷാ പാര്‍ട്ടി, സ്വരാജ് ഇന്ത്യ പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍.

 കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളി?

കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളി?

ജെജെപി, എല്‍എസ്പി, ആപ്പ്, എസ്ഐപി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ മത്സര രംഗത്തുനില്‍ക്കെ കോണ്‍ഗ്രസിനും ഐഎന്‍എല്‍ഡിയ്ക്കും പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശക്തരായ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങളില്‍ ശക്തരായ പാര്‍ട്ടികളുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ചെറിയ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്നതും സാമുദായിക അടിത്തറയുള്ളതുമായ പാര്‍ട്ടികളെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവഗണിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ രാംജി ലാല്‍ ചൂണ്ടിക്കാണിക്കുന്നത്.

 വോട്ട് വിഹിതത്തില്‍ ഏറ്റക്കുറച്ചില്‍

വോട്ട് വിഹിതത്തില്‍ ഏറ്റക്കുറച്ചില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഹരിയാണയില്‍ മുഴുവന്‍ സീറ്റും തൂത്തുവാരിയിരുന്നു. 58% വോട്ട് വിഹിതവും പത്ത് മണ്ഡലങ്ങളില്‍ നിന്നായി പാര്‍ട്ടി നേടി. കോണ്‍ഗ്രസിന് 28. 45 % വോട്ടുകളും ഐഎന്‍എല്‍‍ഡിക്ക് 1.90 % വോട്ട് വിഹിതവുമാണുണ്ടായത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 47 സീറ്റിലാണ് വിജയിച്ചത്. ബിജെപിയുടെ വോട്ട് വിഹിതം 33.2 ശതമാനവും 15സീറ്റ് നേടിയ കോണ്‍ഗ്രസിന്റേത് ശതമാനവും ആയിരുന്നു.

 ജാതിവോട്ടിലും സമുദായ വോട്ടിലും കണ്ണ്

ജാതിവോട്ടിലും സമുദായ വോട്ടിലും കണ്ണ്


ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 48 സീറ്റുകളിലാണ് മത്സരിക്കുന്നത്. യോഗേന്ദ്ര യാദവിന്റെ എസ്ഐപി 35 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. സിപിഐയും സിപിഐഎമ്മും ഒരുമിച്ച് പോരിനിറങ്ങുന്ന തിര‍ഞ്ഞെടുപ്പില്‍ 15 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍എസ്പിയുടെ വിമത സ്ഥാനാര്‍ത്ഥി രാജ് കുമാര്‍ സെയ്നി രാഷ്ട്രവാദി ജന്‍ലോക് പാര്‍ട്ടിയുമായും ഐഎന്‍എല്‍‍ഡിയുമായും സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ശിരോമണി അകാലിദളും സഖ്യത്തിനൊപ്പമുണ്ട്. ജാതി- സമുദായ അടിസ്ഥാനത്തില്‍ വോട്ടുകള്‍ സ്വന്തമാക്കാനാണ് ഈ പാര്‍ട്ടികളുടെ നീക്കം.

 ഒബിസി വോട്ടുകള്‍

ഒബിസി വോട്ടുകള്‍

എല്‍എസ്പി ഒബിസി വോട്ടിലാണ് കണ്ണുവെക്കുന്നത്. ജാട്ട് സമുദായത്തിന് പ്രാതിനിധ്യമുള്ള മേഖലകളില്‍ നിന്ന് വോട്ട് നേടാന്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന തന്ത്രമാണ് എല്‍എസ്പി പയറ്റിയിട്ടുള്ളത്. 80 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍എസ്പി- ബിഎസ്പി സഖ്യത്തിന് ഒറ്റ വോട്ടുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ആറ് സീറ്റുകളിലും സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാമത് മാത്രമാണ് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കയ്യിലെടുക്കുന്നതില്‍ ഐഎന്‍എല്‍ഡിയും ജെജെപിയും പരാജയപ്പെട്ടിരുന്നു.

English summary
Regional parties may split BJP votes in Haryana assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X