കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ബിജെപിയും കുതിക്കില്ലെന്ന് കണക്കുകള്‍... മൂല്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയും കോണ്‍ഗ്രസും വലിയ പോരാട്ടം ഇത്തവണ നടക്കുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ വിപണിയിലെ പ്രവചനത്തില്‍ നിന്ന് കാര്യങ്ങള്‍ അത്തരത്തില്‍ അല്ല പോകുന്നതെന്നാണ് മനസ്സിലാകുന്നത്. പ്രധാനമായും പ്രാദേശിക കക്ഷികള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാണ്. ഇത്തവണ ഗെയിം ചേഞ്ചറാവാകാന്‍ പോകുന്നത് പ്രാദേശിക പാര്‍ട്ടികളാണെന്ന് ബെറ്റിംഗ് വിപണി പ്രവചിക്കുന്നു.

അതേസമയം ബിജെപിയും കോണ്‍ഗ്രസും നേട്ടങ്ങള്‍ സ്വന്തമാക്കുമെങ്കില്‍ ഇവരുടെ അത്ര നേട്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ സംസ്ഥാനങ്ങളിലെ വിലയിരുത്തലില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ബെറ്റിംഗ് വിപണി പ്രവചിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഓരോ ഘട്ടം കഴിയുമ്പോഴും ട്രെന്‍ഡ് മാറി വരുന്നുവെന്നാണ് പ്രവചനം.

12000 കോടിയുടെ വിപണി

12000 കോടിയുടെ വിപണി

വിവിധ പാര്‍ട്ടികള്‍ക്കായി 12000 കോടിയുടെ ബെറ്റിംഗാണ് ഇത്തവണ നടക്കുന്നത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല മുന്‍നിരയില്‍ ഉള്ളതെന്നാണ് വ്യക്തമാകുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദേശീയത, ന്യായ് പദ്ധതി എന്നിവ ബെറ്റിംഗ് വിപണിയിലും സജീവമാണ്. ഇത്തരം കാര്യങ്ങളില്‍ ഓരോ പാര്‍ട്ടികള്‍ക്കായി ബെറ്റിംഗ് നടക്കുന്നുണ്ട്. ബിജെപിയെ ദേശീയത സഹായിക്കുമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.

ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രേദസ് എന്തായാലും കൈവിടുമെന്നാണ് ബെറ്റിംഗ് വിപണി പ്രവചിക്കുന്നത്. മഹാസഖ്യം ഇവിടെ 50 സീറ്റില്‍ അധികം നേടുമെന്നാണ് പ്രവചനം. ബിജെപി 2014ല്‍ നേടിയ ഭൂരിപക്ഷം സിറ്റിംഗ് സീറ്റുകളും കൈവിടുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ വലിയ രീതിയിലുള്ള കുതിരക്കച്ചവടം നടക്കുമെന്നും, അതില്‍ ചിലപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം നേടിയേക്കുമെന്നുമാണ് മറ്റൊരു പ്രവചനം.

ആര്‍ക്കും ഭൂരിപക്ഷമില്ല

ആര്‍ക്കും ഭൂരിപക്ഷമില്ല

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയുണ്ടാകുമെന്നാണ് പ്രധാന പ്രവചനം. എന്നാല്‍ ചില കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്നും ഇവര്‍ പറയുന്നു. എന്‍ഡിഎയ്ക്ക് 185 മുതല്‍ 220 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. യുപിഎയ്ക്ക് 160 മുതല്‍ 180 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ബെറ്റിംഗ് വിപണി പറയുന്നു. ബിജെപിയിലാണ് ഏറ്റവുമധികം ബെറ്റിംഗ് നടക്കുന്നതെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കൈവിടുന്ന സംസ്ഥാനങ്ങള്‍

കൈവിടുന്ന സംസ്ഥാനങ്ങള്‍

ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി കടുത്ത പ്രതിരോധത്തിലാണ്. കഴിഞ്ഞ തവണ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് ഈ സംസ്ഥാനങ്ങളിലെ സീറ്റാണ്. അതുകൊണ്ട് ഇത് വലിയ തിരിച്ചടിയാവും. ബീഹാറിലും മധ്യപ്രദേശിലും സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. എന്നിട്ടും തിരിച്ചടിയുണ്ടാവുന്നത്. മോദിയുടെ നേതൃത്വത്തിന് മങ്ങലേല്‍പ്പിക്കും. ഇതില്‍ മധ്യപ്രദേശിലും, ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

പ്രതിപക്ഷത്തിന്റെ സീറ്റുകള്‍

പ്രതിപക്ഷത്തിന്റെ സീറ്റുകള്‍

കോണ്‍ഗ്രസും ബിജെപിയും അല്ലാതെ മൂന്നാം കക്ഷിയായി പ്രവര്‍ത്തിക്കുന്ന മഹാസഖ്യം 225 മുതല്‍ 250 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. സൂറത്ത്, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ബെറ്റിംഗ് വിപണി മഹാസഖ്യത്തിനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. ഗുജറാത്തില്‍ ബിജെപിക്ക് ആറ് സീറ്റ് നഷ്ടപ്പെടുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. സൂറത്തിലെ വിപണി പറയുന്നത് കോണ്‍ഗ്രസിന് 7 സീറ്റ് വരെ കിട്ടുമെന്നാണ്. കാര്‍ഷിക മേഖല കോണ്‍ഗ്രസിനൊപ്പം ഗുജറാത്തില്‍ നില്‍ക്കുമെന്നാണ് പ്രവചനം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാജസ്ഥാന്‍ പിടിക്കാന്‍ കോണ്‍ഗ്രസിന് വാര്‍റൂം.... മഹാരാഷ്ട്രയിലെ 8 അംഗ ടീമിന്റെ സഹായം!!രാജസ്ഥാന്‍ പിടിക്കാന്‍ കോണ്‍ഗ്രസിന് വാര്‍റൂം.... മഹാരാഷ്ട്രയിലെ 8 അംഗ ടീമിന്റെ സഹായം!!

English summary
regional parties over come congress and bjp says satta bazar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X