കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസിന് മനം മാറ്റം; ബിജെപിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേരണമെന്ന് ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി വീണ്ടും യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ സജീവമാക്കി ജെഡിഎസ് നേതൃത്വം. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പിരിഞ്ഞെങ്കിലും ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ ഇരുപാര്‍ട്ടികളും സഹകരണം തുടരുന്നുണ്ട്.

ഈ മാസം 17 ന് സംസ്ഥാന നിയമസഭാ കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് പ്രവര്‍ത്തിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കണമെന്നാണ് ജെഡിഎസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ദേവഗൗഡ

ദേവഗൗഡ

മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയെ നേരിട്ട് പരാജയപ്പെടുത്താന്‍ രാജ്യത്തെ മുഴുവന്‍ പ്രാദേശിക കക്ഷകളും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയെ തടയാന്‍

ബിജെപിയെ തടയാന്‍

എല്ലാ പ്രാദേശിക, മതനിരപേക്ഷ കക്ഷികളോയും കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ആഹ്വനം ചെയ്യുകയാണ്. ലഭ്യമായ ശക്തി ഉപയോഗിച്ച് പ്രാദേശിക കക്ഷികളും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാല്‍ മാത്രമെ ബിജെപിയെ തടയാന്‍ സാധിക്കുകയുള്ളുവെന്നും എച്ച് ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു.

വിമര്‍ശനം

വിമര്‍ശനം

പ്രസംഗങ്ങള്‍ കൊണ്ട് പ്രയോജനമില്ല. ഇത്തരം കൂട്ടായ്മകളിലൂടെയാണ് രാഷ്ട്രീയമായി ശക്തി കൈവരിക്കാന്‍ സാധിക്കുക. രാജ്യത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രതികരിക്കാത്തതിലും ദേവഗൗഡ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.

തീര്‍ത്തു കളയും

തീര്‍ത്തു കളയും

ഡോ. ബിആര്‍ അംബേദ്കര്‍ നല്‍കിയ അധികാരം പ്രാദേശിക പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ബിജെപി അവരെയെല്ലാം തീര്‍ത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു. നേരത്ത നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതില്‍ ഏറ്റവും വലിയ എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവായിരുന്നു ദേവഗൗഡ.

സമ്മേളനം

സമ്മേളനം

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള സമരം ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജെഡിഎസ് ദേശീയ സമിതിയും പ്ലീനറി സമ്മേളനവും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടക്കുന്നുണ്ട്. കേരളത്തില്‍ എല്‍ജെഡിയുമായി ലയിക്കുന്ന വിഷയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പില്‍

കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പില്‍

17 ന് നടക്കുന്ന നിയമനിര്‍മാണ കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പില്‍ ദള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കാനുള്ള സാധ്യത ശക്തമാണ്. പിന്തുണ നല്‍കുന്നത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും കര്‍ണാടകയില്‍ നിന്നുള്ള ചില പ്രാദേശിക പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൈസൂരുവില്‍

മൈസൂരുവില്‍

സംസ്ഥാന തലത്തില്‍ സഖ്യം പിരിഞ്ഞെങ്കിലും ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഉള്‍പ്പടേയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇരുപാര്‍ട്ടികളും ഇപ്പോഴും സഹകരണം തുടരുന്നുണ്ട്. കഴിഞ്ഞ മാസം മൈസൂരു കോര്‍പ്പറേഷന്‍ മേയര്‍ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെയായിരുന്നു ജെഡിഎസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ലക്ഷമണ്‍ സാവദി

ലക്ഷമണ്‍ സാവദി

ഈ സഹകരണം ഇരുപാര്‍ട്ടികളും നിയമനിര്‍മാണ കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പിലും സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവദി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാനും മത്സരം കടുപ്പിക്കാനും ഇരുപാര്‍ട്ടികളും സഹകരിക്കുന്നതിലൂടെ സാധിക്കും.

മത്സരം കടുക്കും

മത്സരം കടുക്കും

ജെഡിഎസും കോണ്‍ഗ്രസും നിയമ നിര്‍മാണ സഭയിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച അനില്‍ കുമാറിന് ജെഡിഎസ് പിന്തുണ നല്‍കുകയായിരുന്നു. മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് ബിജെപിയിലുണ്ടായ ഭിന്നതയുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസും സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ച്ചാല്‍ മത്സരം കടുത്തതാകും.

വിജയം അനിവാര്യം

വിജയം അനിവാര്യം

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലക്ഷ്ണന്‍ സാവദിക്ക് ഉപമുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണ കൗണ്‍സിലിലേക്കുള്ള വിജയം അനിവാര്യമാണ്. നിലവില്‍ കൗണ്‍സിലിലേക്ക് ഒരു അംഗത്തെ വിജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്ക് നിയമസഭയിലുണ്ട്.

സഭയില്‍

സഭയില്‍

ബിജെപിക്ക് 116 അംഗങ്ങളുടെ പിന്തുണയാണ് കര്‍ണാടക നിയമസഭയിലുള്ളത്. കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചാല്‍ 102 പേരുടേയും പിന്തുണയാണുള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മൂലം ബിജെപിയില്‍ നിന്ന് ആരെങ്കിലും വോട്ട് മറിച്ച് കുത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസും ജെഡിഎസും തേടുന്നത്.

ചര്‍ച്ചയില്‍ തീരുമാനിക്കും

ചര്‍ച്ചയില്‍ തീരുമാനിക്കും

അനില്‍ കുമാറിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ദേവഗൗഡയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

 വോട്ടിങ് യന്ത്രത്തില്‍ തിരിമറി?; 'വൃത്തികെട്ട കളിയുടെ സൂത്രധാരന്‍ അമിത് ഷ', ആഞ്ഞടിച്ച് കോണ്‍ഗ്രസ് വോട്ടിങ് യന്ത്രത്തില്‍ തിരിമറി?; 'വൃത്തികെട്ട കളിയുടെ സൂത്രധാരന്‍ അമിത് ഷ', ആഞ്ഞടിച്ച് കോണ്‍ഗ്രസ്

 'ബിജെപിക്ക് വോട്ട് ചെയ്യാന്‍ പാടില്ല'; അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് പുറത്ത് കാവലിരുന്ന് മകന്‍ 'ബിജെപിക്ക് വോട്ട് ചെയ്യാന്‍ പാടില്ല'; അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് പുറത്ത് കാവലിരുന്ന് മകന്‍

English summary
regional parties to join hands with the Congress says deve gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X