കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷൻ: കേന്ദ്രത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

Google Oneindia Malayalam News

തിരുവനന്തപുരം; അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. തൊഴിലാളികളുടെ രജിസ്ട്രേഷൻ വളരെ മന്ദഗതിയിലാണെന്നും നടപടി വേഗത്തിലാക്കിയാൽ പകർച്ചവ്യാധികൾക്കിടയിൽ വിവിധ പദ്ധതികളുടെ പ്രയോജനം അവരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷ, ഗതാഗത സൗകര്യങ്ങൾ, മറ്റ് ക്ഷേമ നടപടികൾ എന്നിവ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ പ്രതികരണം.

migrant workers

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

രജിസ്ട്രേഷൻ പ്രക്രിയ വളരെ മന്ദഗതിയിലാണ്. അസംഘടിത തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും നടത്തിയ ശ്രമങ്ങളിൽ തൃപ്തിയില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. പദ്ധതികളുടെ ആനുകൂല്യം കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള ഗുണഭോക്താക്കളിലേക്ക് എത്തുമെന്ന് സർക്കാർ ഉറപ്പാക്കണമെന്നും പ്രക്രിയ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു.

'ലക്ഷദ്വീപിനെ കാവിവത്ക്കരിക്കാൻ നീക്കം, മോദിയുടെ അനുയായി വന്നതിന് ശേഷം', പ്രതികരിച്ച് സലാം ബാപ്പു'ലക്ഷദ്വീപിനെ കാവിവത്ക്കരിക്കാൻ നീക്കം, മോദിയുടെ അനുയായി വന്നതിന് ശേഷം', പ്രതികരിച്ച് സലാം ബാപ്പു

2020 ൽ ദേശീയ ലോക്ക് ഡൗൺ നടപ്പാക്കിയപ്പോഴും ഇപ്പോഴത്തെ മിനി ലോക്ക് ഡൗൺ ആണെങ്കിലും നാട്ടിലേക്ക് മടങ്ങണമന്ന മാനസിക അവസ്ഥയിൽ തന്നെയാണ് അത്ഥിതിതൊഴിലാളികൾ.
കടലാസിൽ സർക്കാർ കുടിയേറ്റ തൊഴിലാളിക്കായി ആയിരക്കണക്കിന് കോടി ചെലവഴിച്ചുവെന്ന് പറയുന്നതെല്ലാം ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ ആനുകൂല്യങ്ങൾ അർഹതപ്പെട്ട വ്യക്തികളിലേക്ക് എത്തുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്നം. അത് നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും വേണമെന്നും കോടതി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നിർദേശം നൽകിയിരുന്നതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ആത്മനിഭർ പദ്ധതി പ്രകാരം കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ നൽകുന്നതിന് നടത്തിയ എല്ലാ കാര്യങ്ങളും വിശദമായി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

'ഇത് ഫാസിസ്സമാണ്..രാജ്യം ഇവർ നശിപ്പിക്കും..ശിലായുഗത്തിലേക്കാണ് അവരുടെ യാനം';എംഎ നിഷാദ്'ഇത് ഫാസിസ്സമാണ്..രാജ്യം ഇവർ നശിപ്പിക്കും..ശിലായുഗത്തിലേക്കാണ് അവരുടെ യാനം';എംഎ നിഷാദ്

കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കും..എഐസിസിക്ക് മുന്നറിയിപ്പുമായി ഗ്രൂപ്പുകൾ.. പകരം ഈ 3 പേരുകൾ?കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കും..എഐസിസിക്ക് മുന്നറിയിപ്പുമായി ഗ്രൂപ്പുകൾ.. പകരം ഈ 3 പേരുകൾ?

കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Administration orders to seal dairy farms in Lakshadweep | Oneindia Malayalam

English summary
Registration of Migrant Workers: Supreme Court expresses dissatisfaction with Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X