ആമസോണിനും നെറ്റ്ഫ്ലിക്സിനും നിയന്ത്രണം: കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രീം കോടതി!!
ദില്ലി: ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനും ആമസോണിനും നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായമാരാഞ്ഞ് സുപ്രീം കോടതി. സെന്‍സര്‍ ചെയ്യാത്ത രംഗങ്ങള്‍ കാണിക്കുന്നതിന് വിലക്കേര്പ്പെടത്തണോ എന്ന കാര്യത്തില്‍ സുപ്രിം കോടതിയാണ് അന്തിമ തീരുമാനം പറയേണ്ടത്.
കോടിയേരിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി: യുഡിഎഫിന് പരാജയ ഭീതിയില്ല, 23 ന് ഫലം വരുമ്പോള്‍ കാണാം
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ബ്രോഡ്കാസ്റ്റിങ്,ലോ ആന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടിസ് അയച്ചിരിക്കുന്നത്. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ വന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഇനി തീരുമാനമെടുക്കേണ്ടത്. എന്‍ജിഒ ആയ ജസ്റ്റിസ് ഫോര്‍ റൈറ്റ്സ് ആണ് ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ലൈംഗിക അതിപ്രസരത്തെ തുടര്‍ന്ന് ദില്ലി ഹൈക്കോടതിയില്‍ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ലൈസന്‍സ് നേടേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് ഇന്ത്യയില്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് സംബന്ധിച്ച് അതത് മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പരാമര്‍ശമുണ്ടെന്ന് പറഞ്ഞിരുന്നു. ലൈസന്‍സില്ലാത്ത, നിയന്ത്രണവിധേയമല്ലാത്ത സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്ത ഉള്ളടക്കമുള്ളവയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് നല്‍കുന്നതെന്നും ഇതിനായ് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നു എന്നും ഇന്ത്യ സിനിമാറ്റോഗ്രാഫ് ആക്റ്റ് പ്രകാരം നിരോധിച്ച സിനിമകള്‍ വരെ ഇവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഇത് തികച്ചും നിയമ വിരോധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രത്യേക വിഭാഗത്തിനായി കണ്ടന്റുകള്‍ നല്കുന്നതിനാല് ഉപഭോക്താക്കളെ വേര്‍തിരിവാണ് കാണിക്കുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ കണ്ടന്റുകള്‍ സെര്‍ട്ടിഫൈ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആമസോണ്‍ ഹോട്ട് സ്റ്റാര്‍ എന്നിവ സ്ത്രീകളെ മോശമായി ചിത്രീകരിക്കയും ലൈംഗിക അതിപ്രസരമുള്ള വീഡിയോകള്‍ നല്‍കുകയും ചെയ്യുന്നുണ്ട് എന്നും പറയുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സുപ്രീം കോടതിയിലാണ്. ഇന്ത്യയില്‍ ലക്ഷക്കണക്കില് പേര് ഇ പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കളാണ്. ഇന്ത്യന്‍ പശ്ചാത്തലിത്തിലുള്ള വീഡിയോകളും ഇവര്‍ നല്‍കുന്നുണ്ട്.