ജാമ്യം ലഭിച്ചതില്‍ സന്തോഷിക്കുക അവന്റെ അമ്മ; ആര്യന് പിറകേ മറ്റ് രണ്ട് പേരും ജയില്‍ മോചിതരായി
മുംബൈ: കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ആര്യന്‍ ഖാന്റെ കൂടെ പിടിയിലായ മുന്‍ മുന്‍ ധമേച്ചയും അര്‍ബാസ് മര്‍ച്ചന്റും ജയില്‍ മോചിതരായി. ഇന്ന് രാവിലെയാണിവര്‍ മോചിതരായത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പിടിയിലായ സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും മറ്റ് രണ്ട് പേര്‍ക്കും ഒരുമിച്ചായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.

അര്യന്‍ ഖാന്റെ ജാമ്യവും വൈകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായത്. മുംബൈ ബൈക്കുളയിലെ സ്ത്രീകളുടെ ജയിലിലാണ് ധമേച്ച കഴിഞ്ഞിരുന്നത്. അര്‍ബാസ് മര്‍ച്ചന്റ് മുംബൈ അര്‍തര്‍ റോഡ് ജയിലിലും. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുന്‍ മുന്‍ ധമേച്ച പുറത്തിറങ്ങിയതെന്നും, മഹാരാഷ്ട്ര സ്വദേശിയായതിനാല്‍ അങ്ങോട്ട് പോകാനായി ഇവരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍സിബി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ധമേചയുടെ അഭിഭാഷകന്‍ പറഞ്ഞു.
മകന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ജാമ്യ വ്യവസ്തകള്‍ കൃത്യമായി പാലിക്കുമെന്നും അര്‍ബസ് മര്‍ച്ചന്റിന്റെ പിതാവ് അസ്്‌ലം മര്‍ച്ചന്റ് പറഞ്ഞു. വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്ന്‌പേരുടെയും പാസ്‌പോര്‍ട്ട് ഹാജരാക്കുന്നതുള്‍പ്പെടെയാണ് ജാമ്യ വ്യവസ്ഥയില്‍ പറയുന്നത്. ഓരോ ലക്ഷം വീതം മൂന്ന് പേരും കെട്ടിവെക്കുക, അന്വേഷണം ഉദ്യോഗസ്ഥന്റെ സമ്മതമില്ലാതെ മുംബൈക്ക് പുറത്ത് പോകാന്‍ പാടില്ലെന്നും വ്യവസ്ഥയില്‍ പറയുന്നു. കൂടാതെ മുംബൈ എന്‍സിബി ഓഫീസില്‍ മൂന്ന് പേരും എല്ലാ വെള്ളിയാഴ്ചയും ഹാജരാവണമെന്നും ഹൈക്കോടതി ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
മുംബൈയില്‍ നിന്നും ഗോവയിലവേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് സിനിമാ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്‍ കൂട്ടുകാരായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍ മുന്‍ ധമേച്ച എന്നിവര്‍ അറസ്റ്റിലായത്. ഇതില്‍ അര്‍ബാസ് മര്‍ച്ചന്റിന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കളും പിടികൂടിയിരുന്നു. കേസില്‍ ആര്യന്‍ഖാനെയാണ് എന്‍സിബി ഒന്നാം പ്രതിയാിയി ചേര്‍ത്തത്. അന്താരാഷ്ട്ര ലഹരിമാഫിയ സംഘവുമായി ആര്യന് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ വാട്‌സാപ്പ് ചാറ്റിലൂടെ അത് തെളിയുന്നുണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു. അതേസമയം ആര്യന്‍ഖാന്റെ പക്കല്‍ നിന്നും ലഹരി വസ്തുവിന്റെ ഒരു കണിക പോലും കണ്ടെത്തിയിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. അദ്ദേഹം നടത്തിയെന്ന് എന്‍സിബി പറയുന്ന വാട്‌സാപ്പ് ചാറ്റുകള്‍ ഇപ്പോഴത്തെ യുവാക്കള്‍ ഉപയോഗിക്കുന്ന വെറും കോഡ് ഭാഷ മാത്രമാണെന്നുംമാണ് ആര്യന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.












Click it and Unblock the Notifications