കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ രാജ്യസഭയിൽ കണ്ടിട്ടേയില്ല... ശമ്പളായി 86 ലക്ഷം മുടങ്ങാതെ വാങ്ങിച്ചു, രേഖയും പുറകിലല്ല

  • By Desk
Google Oneindia Malayalam News

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ക്രിക്കറ്റ് ദൈവം സച്ചിൻ ഹാജറായത് വെറും 29 സെഷനുകളിൽ മാത്രം. 2012ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം 400 സെഷനുകൾ നടന്നപ്പോഴാണ് സച്ചിന്റെ ഈ ദയനീയ പ്രകടനം. സച്ചിനൊപ്പം നടി രേഖയുമുണ്ട് ഈ പേരുദോഷം ചുമക്കാൻ. രേഖ 18 സെഷനുകളിലേ പങ്കെടുത്തിട്ടുള്ളൂ. ജനങ്ങളുടെ ക്ഷേമവും രാജ്യത്തിന്റെ വികസനവും പ്രധാന ചർച്ചയാവുന്ന രാജ്യസഭയിൽ ഇരുവരും മൗനികളായിരുന്നെന്നും രാജ്യസഭാ രേഖകൾ തെളിയിക്കുന്നു. അതേസമയം രാജ്യസഭാംഗമെന്ന നിലയിൽ ശമ്പളം കൃത്യമായി ഇരുവരും വാങ്ങിയിട്ടുണ്ട്.

രാജ്യസഭയിൽ ക്രിക്കറ്റ് ദൈവത്തെ കാണാത്തത് സംബന്ധിച്ച് നേരത്തെ രാജ്യസഭാംഗങ്ങൾ തന്നെ രൂക്ഷമായി വിമർശിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും സച്ചിനെ കുലുക്കിയിട്ടേ ഇല്ലെന്നാണ് പുതിയ ഹാജർ കണക്കുകൾ തെളിയിക്കുന്നത്. ക്രിക്കറ്റ് പിച്ചിൽ സച്ചിൻ കാണിക്കുന്ന ആത്മാർത്ഥയും സമ‌ർപ്പണവും രാജ്യസഭയിലൂടെ ജനങ്ങളോട് കാണിക്കുന്നില്ലെന്ന ആരോപണം സച്ചിനെതിരെ ശക്തമായി ഉയർന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ഇരുവരും നോമിനേറ്റഡ് അംഗങ്ങളായി രാജ്യസഭയില്‍ എത്തിയത്. വരുന്ന ഏപ്രില്‍ 26 ഇരുവരുടേയും കാലാവധി പൂര്‍ത്തിയാകാനിരിക്കേയാണ് 'ജനസേവന'ത്തിന്‍റെ കണക്കുകള്‍ പുറത്തുവിന്നിരിക്കുന്നത്.

ഉപരിസഭയില്‍ എത്തിയത് 2012 ല്‍

ഉപരിസഭയില്‍ എത്തിയത് 2012 ല്‍

ബോളിവുഡ് നടി രേഖയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും രാജ്യസഭാ എംപിമാരായി സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് 2012 ലാണ്. എന്നാല്‍ ഇരുവരും പങ്കെടുത്ത സഭാ സമ്മേളനങ്ങളുടെ കണക്ക് കേട്ടാല്‍ തന്നെ എംപിമാരെന്ന നിലയില്‍ ഇരുവരും എന്ത് പരാജയമായിരുന്നെന്ന് വ്യക്തമാകും. ആറ് വര്‍ഷത്തിനിടിയില്‍ സച്ചിന്‍റെ ഹാജര്‍ നില 7.3 ശതമാനമാണ്. നടി രേഖയുടേതാവട്ടെ 4.5 ശതമാനവും. അതായത് 400 പാര്‍ലമെന്‍റ് സെഷനുകളില്‍ 29 എണ്ണത്തില്‍ മാത്രമാണ് സച്ചിന്‍ പങ്കെടുത്തത്. രേഖയാവട്ടെ 18 സെഷനുകളിലും.

പണം കൈപ്പറ്റി പക്ഷേ വായ തുറന്നില്ല

പണം കൈപ്പറ്റി പക്ഷേ വായ തുറന്നില്ല

ഈ കാലയളവില്‍ സച്ചിന്‍ ചോദിച്ചത് 22 ചോദ്യങ്ങളായിരുന്നു. പക്ഷെ ബില്ലുകള്‍ ഒന്നും അവതരിപ്പിക്കാന്‍ അദ്ദേഹം മുതിര്‍ന്നിട്ടേ ഇല്ല. എന്നാല്‍ എംപി എന്ന നിലയില്‍ 86.23 ലക്ഷം ശമ്പള ഇനത്തില്‍ കൈപ്പറ്റിയിട്ടുണ്ട്. രേഖ ചോദ്യം ചോദിക്കാന്‍ പോലും മുതിര്‍ന്നേ ഇല്ലെന്നതാണ് മറ്റൊരു തമാശ. പക്ഷേ ഒരു കോടിയക്കടുത്ത് ശമ്പളം കൃത്യമായി കൈപ്പറ്റിയിട്ടുണ്ട്താനും. നേരത്തേ തന്നെ പാര്‍ലമെന്‍റിലെ ഇരുവരുടേയും അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ജനങ്ങളെ സേവിക്കാന്‍ താത്പര്യമില്ലെങ്കില്‍ സ്ഥാനം രാജിവെച്ച് പോകുന്നതാണ് ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്വമെന്ന് വരെ സഭയിലെ നേതാക്കള്‍ വിമര്‍ശിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും വിമര്‍ശനത്തില്‍ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.

ആദ്യം കണ്ടില്ലാന്ന് നടിച്ചു പിന്നീട്

ആദ്യം കണ്ടില്ലാന്ന് നടിച്ചു പിന്നീട്

എംപിമാര്‍ക്ക് രാജ്യത്ത് ഏതെങ്കിലും ഇടങ്ങളില്‍ വികസനം നടത്താന്‍ അഞ്ച് കോടി രൂപയാണ് ലഭിക്കുക. ഈ തുക വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വിനിയോഗിക്കാം. സര്‍ക്കാരിന്‍റെ പണം പോലും വിനിയോഗിക്കാന്‍ താത്പര്യം കാണിക്കാത്ത രേഖ പക്ഷേ വിമര്‍ശനം ഉയര്‍ന്നതോടെ പൂണെയിലെ ഒരു സ്തകൂളില്‍ മൂന്ന് കോടി രൂപയും റായ്ബറേലിയിലെ ഒരു സ്കൂളില്‍ 2 കോടി രൂപയും ചെലവിട്ടു. സച്ചിനാകട്ടെ ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്ത് പണം ചെലവഴിച്ചതായി വരുത്തി തീര്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജ്ന പദ്ധതിയുടെ കീഴിലാണ് രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തത്.

<br>കര്‍ണാടക കോണ്‍ഗ്രസില്‍ സീറ്റിന് കടിപിടി.. സ്വന്തം മണ്ഡലം മകന് നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ!
കര്‍ണാടക കോണ്‍ഗ്രസില്‍ സീറ്റിന് കടിപിടി.. സ്വന്തം മണ്ഡലം മകന് നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ!

പ്രത്യേക പദവി അനുവദിക്കണമെന്ന് അമിത് ഷായ്ക്ക് ലിംഗായത്തിന്‍റെ കത്ത്.. തള്ളിയാലും കൊള്ളിയാലും പെടുംപ്രത്യേക പദവി അനുവദിക്കണമെന്ന് അമിത് ഷായ്ക്ക് ലിംഗായത്തിന്‍റെ കത്ത്.. തള്ളിയാലും കൊള്ളിയാലും പെടും

Rj രാജേഷിനെ കൊലപ്പെടുത്തിയത് ഖത്തര്‍ വ്യവസായിയുടെ നിര്‍ദ്ദേശ പ്രകാരം.. ഇന്‍റപോളിന്‍റെ സഹായം തേടുംRj രാജേഷിനെ കൊലപ്പെടുത്തിയത് ഖത്തര്‍ വ്യവസായിയുടെ നിര്‍ദ്ദേശ പ്രകാരം.. ഇന്‍റപോളിന്‍റെ സഹായം തേടും

English summary
rekha and average performers in rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X