ബച്ചന്റെ മുന്‍ കാമുകി രേഖയും സഞ്ജയ് ദത്തും വിവാഹിതരായിരുന്നു; ബോളിവുഡില്‍ വിവാദം
മുംബൈ: അമിതാഭ് ബച്ചന്റെ മുന്‍ കാമുകിയും ബോളിവുഡിലെ സ്വപ്ന സുന്ദരിയുമായിരുന്ന രേഖയും നടന് സഞ്ജത് ദത്തും വിവാഹിതരായിരുന്നെന്ന് വാര്‍ത്ത പരന്നു. യാസില്‍ ഉസ്മാന് പുറത്തിറക്കുന്ന രേഖയെ കുറിച്ചുള്ള ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നായിരുന്നു ഞായറാഴ്ച വൈകിട്ടോടെ റൂമറുകള്‍ പരന്നത്.
എന്നാല്‍, വാര്‍ത്ത പരന്നതോടെ ഇക്കാര്യം നിഷേധിച്ച് യാസിര്‍ രംഗത്തെത്തി. രേഖയുമായി ദത്തിന്റെ വിവാഹം നടന്നിരുന്നില്ലെന്നാണ് യാസിര്‍ പറയുന്നത്. 1984ല്‍ ഇരുവരും സമീന്‍ ആസ്മാന് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് സെറ്റില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇതേ തുടര്‍ന്ന് സെറ്റിലുള്ളവരാണ് ഇവരുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്.

എന്നാല്‍, അന്നുതന്നെ സഞ്ജയ് ദത്ത് ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് യാസിര്‍ സൂചിപ്പിക്കുന്നു. സഞ്ജയ് ദത്തിന്റെ മോശം കാലത്ത് അയാളെ അതില്‍ നിന്നും രക്ഷപ്പെടുത്താന്‍ രേഖ സഹായിച്ചിട്ടുണ്ട്. ഇതല്ലാതെ ഇവര്‍ തമ്മില്‍ മറ്റു ബന്ധങ്ങളൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് മോശം പത്രപ്രവര്‍ത്തനമാണെന്നും യാസിര്‍ വിമര്‍ശിച്ചു.
അതേസമയം, ശൈലേന്ദ്ര സിങ്, കമല്‍ ഹാസന്, നിര്‍മാതാവ് രാജീവ് കുമാര്‍ തുടങ്ങിയവരുമായുള്ള രേഖയുടെ അടുപ്പത്തെക്കുറിച്ച് യാസിര്‍ തന്റെ ബുക്കില്‍ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍, രേഖയുടെ ജീവചരിത്രമെഴുതുന്നയാള് തന്നെയാണ് തന്റെ പുസ്തകത്തിനുവേണ്ടി ഇപ്പോള്‍ വ്യാജ പ്രചരണം നടത്തുന്നതെന്നും ആരോപണമുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications