രേഖ സല്‍മാന്‍ ഖാന്റെ അമ്മയാകും
മുംബൈ: ബോളിവുഡിലെ താര റാണിയായിരുന്ന രേഖ സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ അമ്മയായി വേഷമിടുന്നു. സുല്‍ത്താന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് രേഖയുടെ അമ്മവേഷം. സല്‍മാന്റെ ആദ്യ സിനിമയായ ബീവി ഹൊ തൊ ഐസി എന്ന ചിത്രത്തില്‍ സല്‍മാന്റെ സഹോദരഭാര്യയായിട്ടായിരുന്നു രേഖ. 30 വര്‍ഷത്തിനുശേഷം ഇവര്‍ വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിക്കുമ്പോള്‍ അമ്മവേഷമാണ് രേഖയെ തേടിയെത്തിയിരിക്കുന്നത്.
സുല്‍ത്താന്റെ പ്രൊജക്ടുമായി സഹകരിക്കാന്‍ രേഖ അണിയറപ്രവര്‍ത്തകരുമായി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. അഭിഷേക് കപൂറിനൊപ്പം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ രേഖയെ സമീപിച്ചെങ്കിലും പിന്നീട് മാറ്റിയതായി വാര്‍ത്തയുണ്ടായിരുന്നു. രേഖയ്ക്ക് പ്രായം കൂടിയതിനാല്‍ തബുവിനെ ആ വേഷത്തിന് പരിഗണിക്കുകയായിരുന്നെന്ന് പറയുന്നു.

നാല്‍പതുകാരനായ ബോക്‌സറായിട്ടാണ് ചിത്രത്തില്‍ സല്‍മാന്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടു നായികമാരാണ് ചിത്രത്തില്‍. ആരൊക്കെയാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈദ് 2016 ല്‍ റിലീസ് ചെയ്യാവുന്ന വിധത്തിലാകും സിനിമയുടെ ചിത്രീകരണം.
സല്‍മാന്‍ ഖാന്റെ ബര്‌രംഗീ ഭായീജാന്‍ ഇപ്പോഴും ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ ചിത്രം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നു മാത്രമായി 300 കോടിയോളം രൂപ കലക്ടുചെയ്തതായാണ് റിപ്പോര്‍്ട്ട്. കലക്ഷന്‍ റെക്കോര്‍ഡില്‍ പല മുന്‍ ചിത്രങ്ങളെയും കടത്തിവെട്ടിയാണ് സല്‍മാന്റെ കുതിപ്പ്.












Click it and Unblock the Notifications