കുറഞ്ഞ നിരക്കില്‍ വമ്പന്‍ ഓഫറുമായി ജിയോ; ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ ഓഫര്‍ ഇങ്ങനെ
മുംബൈ: ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുമായി റിലയന്‍സ് ജിയോ. കുറഞ്ഞ നിരക്കില്‍ 365 ദിവസം വാലിഡിറ്റിയുള്ള പുത്തന്‍ പ്രീപ്പെയ്ഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 2999 രൂപ വിലയുള്ള വാര്‍ഷിക പ്ലാനാണിത്. വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും.
100എസ്എംഎസ,് ദിവസവും ലഭിക്കും പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. സാധാരണ ഡാറ്റാ ആനുകൂല്യങ്ങള്‍ക്ക് പുറമെ, ജിയോമാര്‍ട്ടിലും മറ്റ് ജിയോ സേവനങ്ങളിലും ഈ പ്ലാനിലൂടെ ഉപയോഗിക്കാം.

കൂടാതെ 20% ജിയോമാര്‍ട്ട് മഹാ ക്യാഷ്ബാക്കും ഓഫറിലൂടെ ലഭിക്കും. ഉപയോക്താക്കള്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് 20 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് ജിയോമാര്‍ട്ട് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയും അത് ഭാവിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും മറ്റും ഉപയോഗിക്കാനും സാധിക്കും. ഡിസ്കൗണ്ടുകള്‍ക്ക് പുറമേ, ഉപയോക്താക്കള്‍ക്ക് ജിയോ ടീവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുള്‍പ്പെടെ നാല് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

ഇത് കൂടാതെ ജിയോ നിലവില്‍ വ്യത്യസ്ത ആനുകൂല്യങ്ങളുള്ള മറ്റ് രണ്ട് വാര്‍ഷിക പ്ലാനുകള്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ജിയോയുടെ സൂപ്പര്‍ വാല്യു പ്ലാന്‍ 2879 രൂപയും മറ്റ് വാര്‍ഷിക പ്ലാനിന് 3119 രൂപയുമാണ് വില. 2879 പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യങ്ങള്‍, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, നാല് ജിയോ ആപ്ലിക്കേഷനുകളുടെ സൗജന്യ സബ്സ്ക്രിപ്ഷന് എന്നിവ നല്കുന്നു. ജിയോ ടീവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുള്‍പ്പെടെ. പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസും ഉള്‍പ്പെടുന്നു.

3119 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ പ്രതിദിനം 2ജിബി, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടീവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുള്‍പ്പെടെ നാല് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷന്റെ പ്രതിദിന ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും. പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസും ഉള്‍പ്പെടുന്നു.അതേസമയം ഈ പ്ലാന്‍ 10ജിബിയുടെ അധിക ഡാറ്റാ ആനുകൂല്യങ്ങളോടെയാണ് വരുന്നത്, കൂടാതെ സബ്സ്ക്രൈബര്‍മാര്‍ക്ക് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

റിലയന്‍സ് ജിയോയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകളും റിലയന്‍സ് ജിയോയിലുണ്ട്. 299 രൂപ, 666 രൂപ, 719 രൂപ എന്നിങ്ങനെയാണ് മറ്റ് പ്ലാനുകളുടെ നിരക്ക്. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ നല്കുന്ന പ്രതിമാസ പ്ലാനാണ്, ഇതിന് 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയുള്‍പ്പെടെ നാല് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും പ്ലാനില്‍ ഉള്‍പ്പെടുന്നു.
Recommended Video

അതുപോലെ, 666 രൂപ 84 ദിവസത്തെ വാലിഡിറ്റിയില്‍ വരുന്ന മൂന്ന് മാസത്തെ പ്ലാനുമുണ്ട്. പ്ലാന്‍ 84 ദിവസത്തെ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു കൂടാതെ ജിയോ ടീവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുള്‍പ്പെടെ നാല് ജിയോ ആപ്ലിക്കേഷനുകളുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഉള്‍പ്പെടുന്നു. 719 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് മൂന്നാമത്തേത്, ഇത് പ്രതിദിനം 2 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയും നല്കുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയുള്‍പ്പെടെ നാല് ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും പ്ലാനില്‍ ഉള്‍പ്പെടുന്നു.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സ്മാർട്ട്ഫോൺ ലോകത്തെ മാറ്റിമറിക്കാൻ വൺപ്ലസ് 15T! ഫീച്ചേഴ്സ് കണ്ടാൽ കിളി പറക്കും -
6,300mAh ബാറ്ററി, 10,000 രൂപയിൽ താഴെ വില! ഞെട്ടിക്കാൻ ഷവോമിയുടെ കിടിലൻ ഫോൺ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന്











Click it and Unblock the Notifications