മരുമകൾ കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന്, ഭാര്യയെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല !!!
സിയാറ്റിനില്‍ എഞ്ചിനീയറായിരുന്ന മധുകര്‍ റെഡ്ഡി രണ്ടാഴ്ച മുമ്പാണ് വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
ഹൈദരാബാദ്: അമേരിക്കയില്‍ വെച്ച് ആത്മഹത്യ ചെയ്ത ഭര്‍ത്താവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഭാര്യയെ ബന്ധുക്കള്‍ വിലക്ക്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ യുവതിയെ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്താക്കിയത്.

സിയാറ്റിനില്‍ എഞ്ചിനീയറായിരുന്ന മധുകര്‍ റെഡ്ഡി രണ്ടാഴ്ച മുമ്പാണ് വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. മധുകറിന്റെ ഭാര്യ സ്വാതിയും മകളും മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയിരുന്നു. എന്നാല്‍ സ്വാതിയെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുപ്പിയ്ക്കില്ലെന്നായിരുന്നു മധുകറിന്റെ വീട്ടുകാരുടെ നിലപാട്. ഇരുവീട്ടുകാരും തമ്മില്‍ കയ്യേറ്റവും വാക്ക് തര്‍ക്കവും നടന്നു.

10 വര്‍ഷം മുമ്പാണ് സ്വാതിയും മധുകറും അമേരിക്കയിലേക്ക് പോയത്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. സാമ്പത്തികമായി നല്ല നിലയിലുള്ള മകന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും മരുമകളുടെ ശല്യം കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നും യുവാവിന്റെ വീട്ടുകാര്‍ ആരോപിയ്ക്കുന്നു.
തന്നെയും രക്ഷിതാക്കളേയും മര്‍ദ്ദിച്ച മധുകറിന്റെ ബന്ധുക്കള്‍ക്കെതിരെ സ്വാതി കേസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications