കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്... 6000 ഘനയടി വെള്ളം കൊടുത്തേ പറ്റൂ!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുകൊടുത്തേ പറ്റൂ എന്ന് സുപ്രീം കോടതി കര്‍ണാടകയോട്. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധി അനുസരിക്കാതിരിക്കുന്നത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ ശരിയായ നടപടിയല്ല എന്നും സുപ്രീം കോടതി പറഞ്ഞു. സെപ്തംബര്‍ 30 വരെ 3000 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധി കര്‍ണാടക അനുസരിച്ചിരുന്നില്ല. കാവേരിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ണാടക അസംബ്ലിയുടെ തീരുമാനത്തെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്.

ഞങ്ങള്‍ക്ക് മടുത്തു

ഞങ്ങള്‍ക്ക് മടുത്തു

ഞങ്ങള്‍ക്ക് മടുത്തു മൈ ലോര്‍ഡ് - ഇതായിരുന്നു സുപ്രീം കോടതിയില്‍ തമിഴ്‌നാട് പറഞ്ഞത്. സുപ്രീം കോടതി ഉത്തരവ് കര്‍ണാടക അനുസരിക്കുന്നില്ല എന്ന് കാണിച്ചാണ് തമിഴ്‌നാട് കോടതിയെ സമീപിച്ചത്.

കേന്ദ്രത്തിന് പറയാനുള്ളത്

കേന്ദ്രത്തിന് പറയാനുള്ളത്

സുപ്രീം കോടതിയുടെ വിധി ശരിവെക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സുപ്രീം കോടതിയുടെ തീരുമാനം ബഹുമാനിക്കപ്പെടേണ്ടതാണ്. കര്‍ണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി സമവായത്തിലെത്താന്‍ ശ്രമിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയെ അറിയിച്ചു.

പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടില്‍

പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടില്‍

രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തും. ഇതിനായി ഇത്രയും സമയമാണ് സുപ്രീം കോടതി കേന്ദ്രത്തിന് അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പായി തീരുമാനം അറിയിക്കണം.

 പ്രമേയത്തിന് സാധുതയില്ല

പ്രമേയത്തിന് സാധുതയില്ല

കാവേരി നദിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ണാടക അസംബ്ലിയുടെ തീരുമാനം കോടതി പരിഗണിച്ചില്ല. സുപ്രീം കോടതി വിധി അനുസരിക്കില്ല എന്ന് ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനത്തിനും പറയാന്‍ പറ്റില്ല.

English summary
SC warns Karnataka that disobedience is no solution in a federal structure. Show bonafide and release 6,000 cusecs of water for two days, SC says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X