കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി നേതാക്കളെ ഉടൻ മോചിപ്പിക്കണം: അമിത് ഷായ്ക്ക് പിഡിപി എംപിയുടെ കത്ത്, ജയിലുകളിൽ നടക്കുന്നത്

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്. അമിത് ഷായ്ക്ക് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുൾപ്പെടെ വീട്ടുതടങ്കലിൽ പാർപ്പിപ്പിച്ചിട്ടുള്ള നേതാക്കളെ മോചിപ്പിക്കമെന്നാണ് പിഡിപി എംഎൽഎയാണ് അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായാണ് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ് ലോൺ എന്നിവരുൾപ്പെടെയുള്ള മുഖ്യാധാരാ രാഷ്ട്രീയ നേതാക്കളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. ഇതിന് പിന്നാലെ കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.

 പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എത്തി; ജീവന്‍മരണ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ് പടനയിക്കാന്‍ ഡികെ ശിവകുമാര്‍ എത്തി; ജീവന്‍മരണ പോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് പിഡിപി എംഎൽഎ മിർ മുഹമ്മദ് ഫയാസ് കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറിയിട്ടുള്ളത്. പിഡിപി പ്രവർത്തകർ ഉൾപ്പെടെയുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായും മൂന്നര മാസക്കാലമായി വീട്ടുതടങ്കലിലുള്ള ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നുമാണ് എംപി ഉന്നയിക്കുന്ന ആവശ്യം.

omar-abdullah-mufti-

പൊതുസുരക്ഷാ നിയമത്തിന് കീഴിലാണ് ഫറൂഖ് അബ്ദുള്ളയെ ആഗസ്റ്റ് അഞ്ചിന് തടവിലാക്കിയിട്ടുള്ളത്. ഫറൂഖ് അബ്ദുള്ളയെ പാർലമെന്റ് നടപടികളിൽ പങ്കെടുക്കാൻ സർക്കാർ അനുവദിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു. സർക്കാർ കശ്മീർ വിഷയത്തെ പാർശ്വവൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. കശ്മീർ വിഷയം സംബന്ധിച്ച ചർച്ചകളിൽ നിന്നും സർക്കാർ വിട്ടുനിൽക്കുകയാണ്.

കശ്മീരീൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ സ്ഥിതി സബ് ജയിലിലേക്ക് മാറ്റിയതോടെ പരുങ്ങലിലാണ്. പോലീസ് സമീപനത്തെക്കുറിച്ചും കയ്യേറ്റ ശ്രമത്തെക്കുറിച്ചും നേതാക്കളിൽ പലരും പരാതി പറയുന്നതായും എംപി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പോലീസ് ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കശ്മീരിൽ സർക്കാർ രാഷ്ട്രീയ നേതാക്കളെ തടവിലാക്കുന്നത്. ഇതിനൊപ്പം വിഛേദിച്ച മൊബൈൽ ഇന്റർനെറ്റ് സർവീസ് രണ്ട് മാസത്തിന് ശേഷമാണ് പുനഃസ്ഥാപിച്ചത്.

English summary
Release All Leaders, Workers, 3 Chief Ministers: PDP MP To Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X