Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈബ്രന്റ് ഗുജറാത്ത്: അംബാനി ഒരുലക്ഷം കോടി നിക്ഷേപിക്കും

ഗാന്ധിനഗര്‍: വരുന്ന 12 - 18 മാസത്തിനകം രാജ്യത്ത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും വികസിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണ് എന്നും മുകേഷ് അംബാനി പറഞ്ഞു. ഏഴാമത് വൈബ്രന്റ് ഗുജറാത്ത് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു വ്യവസായ ഭീമനായ മുകേഷ് അംബാനി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌നും ഡിജിറ്റല്‍ ഇന്ത്യ സംരംഭവും ഇന്ത്യയെയും ഇന്ത്യയിലെ വ്യവസായത്തെയും ആവേശഭരിതരാക്കി. ആഭ്യന്തര ഉദ്പാദനത്തിനൊപ്പം നിരവധി തൊഴിലവസരങ്ങളും ഇവ നിര്‍മിക്കും. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലേക്ക് സംഭാവന ചെയ്യാനായി വരുന്ന ഒന്നര വര്‍ഷത്തിനകം ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തും.

mukesh-ambani

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ലോകത്തെ പ്രമുഖരായ സാമ്പത്തിക - രാഷ്ട്രീയ നേതാക്കളും വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തി. ആയിരക്കണക്കിന് ചെറുകിട വ്യവസായികളെയും ഗുജറാത്തിലെ നിക്ഷേപകരെയും സഹകരിപ്പിച്ചുകൊണ്ട് റിലയയന്‍സ് ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കും. കൃത്യമായ കാഴ്ചപ്പാടുകളോടെ ആഗോളശക്തിയായി വളരുകയാണ് ഇന്ത്യ.

ഇതുവരെയുള്ള എല്ലാ വൈബ്രന്റ് ഗുജറാത്ത് സമ്മേളനങ്ങളിലും താന്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ലേക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിന്റെ വികസനത്തില്‍ റിലയന്‍സ് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി സംസ്ഥാനത്ത് തുടര്‍ച്ചയായി തങ്ങള്‍ നിക്ഷേപങ്ങള്‍ നടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+