തകർച്ചയിലേക്ക് കൂപ്പ് കുത്തി അംബാനി, അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ കൂടി അടച്ച് പൂട്ടുന്നു!
മുംബൈ: ഒരു കാലത്ത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന വ്യവസായ ഭീമന് അനില്‍ അംബാനി മൂക്കറ്റം കടത്തില്‍ മുങ്ങി കമ്പനികള്‍ അടച്ച് പൂട്ടിക്കൊണ്ടിരിക്കുകയാണ്. പതിനൊന്ന് വര്‍ഷം മുന്‍ ലോകത്തെ തന്നെ കോടീശ്വരന്മാരുടെ പട്ടികയില്‍ ആറാമനായിരുന്നു അനില്‍ അംബാനി. ഈ വര്‍ഷം അതിസമ്പന്നരുടെ പട്ടികയില്‍ അനില്‍ അംബാനി ഇടംപിടിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള ബിസ്സിനസ്സ് ടെലിവിഷന്‍ ചാനല്‍ അടച്ച് പൂട്ടിയത്. യാതൊരു അറിയിപ്പും കൂടാതെ ആയിരുന്നു ബിടിവിഐ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പിന്നാലെ വായ്പ നല്കുന്ന ബിസ്സിനസ്സിലും റിലയന്‍സ് ഇനി ഉണ്ടാകില്ല എന്ന് അനില്‍ അംബാനി വ്യക്തമാക്കിയിരിക്കുകയാണ്.

അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കൊമേഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുന്നത്. ഇക്കാര്യം അനില്‍ അംബാനി ഓഹരി ഉടമകളെ അറിയിച്ചു. ഡിസംബറോടെ ഇതുവരെയുളള വായ്പകള്‍ തീര്‍പ്പാക്കുമെന്നും മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അനില്‍ അംബാനി അറിയിച്ചു. ഇതോടെ റിലയന്‍സ് ക്യാപിറ്റലിന്റെ കടത്തില്‍ 25,000 കോടി രൂപയുടെ കുറവുണ്ടാകും.
75000 കോടിയാണ് അനില്‍ അംബാനിയുടെ കടം. നാല് മാസത്തിനുളളില്‍ 35,000 കോടി തിരിച്ചടച്ചതായും 2020 മാര്‍ച്ചോടെ 15000 കോടി കൂടി തിരിച്ചടയ്ക്കുമെന്നും അനില്‍ അംബാനി വ്യക്തമാക്കി. അനില്‍ അംബാനിയുടെ ബിസ്സിനസ്സ് തകര്‍ന്ന് വീഴുമ്പോള്‍ സഹോദരന് മുകേഷ് അംബാനി കുതിപ്പ് തുടരുകയാണ്. അടുത്തിടെ പുറത്ത് വന്ന ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നന് മുകേഷ് അംബാനിയാണ്. 3.80 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ നിലവിലുളള ആസ്തി. അടുത്തിടെ സ്വീഡിഷ് കമ്പനിക്ക് കൊടുക്കാനുളള 462 കോടി രൂപ നല്കി അനിലിനെ ജയില്‍ ശിക്ഷയില്‍ നിന്ന് മുകേഷ് അംബാനി രക്ഷപ്പെടുത്തിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications