കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകർച്ചയിലേക്ക് കൂപ്പ് കുത്തി അംബാനി, അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ കൂടി അടച്ച് പൂട്ടുന്നു!

Google Oneindia Malayalam News

മുംബൈ: ഒരു കാലത്ത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന വ്യവസായ ഭീമന്‍ അനില്‍ അംബാനി മൂക്കറ്റം കടത്തില്‍ മുങ്ങി കമ്പനികള്‍ അടച്ച് പൂട്ടിക്കൊണ്ടിരിക്കുകയാണ്. പതിനൊന്ന് വര്‍ഷം മുന്‍ ലോകത്തെ തന്നെ കോടീശ്വരന്മാരുടെ പട്ടികയില്‍ ആറാമനായിരുന്നു അനില്‍ അംബാനി. ഈ വര്‍ഷം അതിസമ്പന്നരുടെ പട്ടികയില്‍ അനില്‍ അംബാനി ഇടംപിടിച്ചിട്ടില്ല.

കഴിഞ്ഞ മാസമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള ബിസ്സിനസ്സ് ടെലിവിഷന്‍ ചാനല്‍ അടച്ച് പൂട്ടിയത്. യാതൊരു അറിയിപ്പും കൂടാതെ ആയിരുന്നു ബിടിവിഐ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പിന്നാലെ വായ്പ നല്‍കുന്ന ബിസ്സിനസ്സിലും റിലയന്‍സ് ഇനി ഉണ്ടാകില്ല എന്ന് അനില്‍ അംബാനി വ്യക്തമാക്കിയിരിക്കുകയാണ്.

ANIL

അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കൊമേഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുന്നത്. ഇക്കാര്യം അനില്‍ അംബാനി ഓഹരി ഉടമകളെ അറിയിച്ചു. ഡിസംബറോടെ ഇതുവരെയുളള വായ്പകള്‍ തീര്‍പ്പാക്കുമെന്നും മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അനില്‍ അംബാനി അറിയിച്ചു. ഇതോടെ റിലയന്‍സ് ക്യാപിറ്റലിന്റെ കടത്തില്‍ 25,000 കോടി രൂപയുടെ കുറവുണ്ടാകും.

എൻഡിഎ വിടാൻ ബിഡിജെഎസ്, പോകുന്നെങ്കിൽ പോട്ടെയെന്ന് ബിജെപി, ഒരു ഗുണവും പാർട്ടിക്കില്ല!എൻഡിഎ വിടാൻ ബിഡിജെഎസ്, പോകുന്നെങ്കിൽ പോട്ടെയെന്ന് ബിജെപി, ഒരു ഗുണവും പാർട്ടിക്കില്ല!

75000 കോടിയാണ് അനില്‍ അംബാനിയുടെ കടം. നാല് മാസത്തിനുളളില്‍ 35,000 കോടി തിരിച്ചടച്ചതായും 2020 മാര്‍ച്ചോടെ 15000 കോടി കൂടി തിരിച്ചടയ്ക്കുമെന്നും അനില്‍ അംബാനി വ്യക്തമാക്കി. അനില്‍ അംബാനിയുടെ ബിസ്സിനസ്സ് തകര്‍ന്ന് വീഴുമ്പോള്‍ സഹോദരന്‍ മുകേഷ് അംബാനി കുതിപ്പ് തുടരുകയാണ്. അടുത്തിടെ പുറത്ത് വന്ന ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയാണ്. 3.80 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ നിലവിലുളള ആസ്തി. അടുത്തിടെ സ്വീഡിഷ് കമ്പനിക്ക് കൊടുക്കാനുളള 462 കോടി രൂപ നല്‍കി അനിലിനെ ജയില്‍ ശിക്ഷയില്‍ നിന്ന് മുകേഷ് അംബാനി രക്ഷപ്പെടുത്തിയിരുന്നു.

സംഘപരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെ? കാണാനില്ലല്ലോ.. റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എംപിസംഘപരിവാർ പ്രചാരകൻ അർണബ് ഗോസ്വാമി എവിടെ? കാണാനില്ലല്ലോ.. റിപ്പോർട്ടറെ വെള്ളം കുടിപ്പിച്ച് എംപി

English summary
Reliance Capital of Anil Ambani to stop lending buisiness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X