കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് തിരിച്ചടി നൽകി അംബാനി, യുപിഎ സർക്കാർ 1 ലക്ഷം കോടിയുടെ കരാറുകൾ നൽകി!

Google Oneindia Malayalam News

Recommended Video

cmsvideo
UPA സർക്കാർ 1 ലക്ഷം കോടിയുടെ കരാറുകൾ നൽകിയെന്ന് അംബാനി

മുംബൈ: നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രതിരോധത്തിലാക്കിയ റാഫേല്‍ കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിയും കുരുക്കിലാണ്. റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനപരിശോധിക്കാനാണ് സുപ്രീം കോടതി നീക്കം.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്നും അത് സുഹൃത്തായ അനില്‍ അംബാനിക്ക് വേണ്ടിയാണ് എന്നുമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനേയും വെട്ടിലാക്കുന്ന മറുപടിയുമായി അനില്‍ അംബാനി രംഗത്ത് വന്നിരിക്കുകയാണ്.

റാഫേലിന്റെ പേരിൽ

റാഫേലിന്റെ പേരിൽ

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലടക്കം നിരന്തരമായി നരേന്ദ്ര മോദിയെ ആക്രമിക്കുന്നത് അനില്‍ അംബാനിയുടേയും വിജയ് മല്യയുടേയും നീരവ് മോദിയുടേയുമടക്കം പേരിലാണ്. റാഫേല്‍ ഇടപാടില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ഒഴിവാക്കി റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം.

മറുപടിയുമായി റിലയൻസ്

മറുപടിയുമായി റിലയൻസ്

റാഫേല്‍ കരാറിന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപം കൊണ്ട അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ആരോപണം ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ റിലയന്‍സ് ഗ്രൂപ്പ് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

കോടികളുടെ കരാർ

കോടികളുടെ കരാർ

കേന്ദ്രം യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് കോടികളുടെ കരാര്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് റിലയന്‍സ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അനില്‍ അംബാനി ക്രോണി ക്യാപ്പിറ്റലിസത്തിന്റെ വക്താവാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനുളളതാണ് ഈ മറുപടി.

30,000 കോടി രൂപയുടെ ലാഭം

30,000 കോടി രൂപയുടെ ലാഭം

അനില്‍ അംബാനി രാജ്യത്തെ നല്ല ബിസ്സിനസ്സുകാരുടെ പേര് മോശമാക്കുകയാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മാത്രമല്ല റാഫേല്‍ അഴിമതിയിലൂടെ നരേന്ദ്ര മോദി തന്റെ കോര്‍പ്പറേറ്റ് സുഹൃത്തിന് 30,000 കോടി രൂപയുടെ ലാഭമുണ്ടാക്കി നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ആരോപണമാണ്.

സത്യസന്ധരായി കണക്കാക്കാനാവില്ല

സത്യസന്ധരായി കണക്കാക്കാനാവില്ല

കഴിഞ്ഞ ദിവസം ദേശീയ ദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അംബാനിയെ പോലുളളര്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളാണ് എന്നും രാഹുല്‍ ആരോപിച്ചിരുന്നു. അനില്‍ അംബാനിയും വിജയ് മല്യയും അടക്കമുളളവരെ സത്യസന്ധരായി കണക്കാക്കാന്‍ തനിക്കാവില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിക്കുകയുണ്ടായി.

യുപിഎ കാലത്തെ കരാർ

യുപിഎ കാലത്തെ കരാർ

ഇതോടെയാണ് അനില്‍ അംബാനി കോണ്‍ഗ്രസ് അധ്യക്ഷനെ യുപിഎ കാലത്തെ കരാര്‍ ഓര്‍മ്മപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തുന്നതെല്ലാം സത്യവിരുദ്ധമായ പ്രസ്താവനകളാണ് എന്ന് റിലയന്‍സ് ഗ്രൂപ്പ് ആരോപിക്കുന്നു. യുപിഎ സര്‍ക്കാര്‍ 2004-2014 ഭരണകാലത്ത് റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.

എന്തിനാണ് കരാർ നൽകിയത്

എന്തിനാണ് കരാർ നൽകിയത്

രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് നയിച്ചിരുന്ന സര്‍ക്കാര്‍ റോഡ്, ടെലികോം, വൈദ്യുതി, മെട്രോ എന്നിങ്ങനെയുളള മേഖലകളിലെ പദ്ധതികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ക്ക് കരാറുകള്‍ നല്‍കിയതെന്ന് റിലയന്‍സ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ക്രോണി ക്യാപ്പിറ്റലിസ്റ്റും സത്യസന്ധതയില്ലാത്തവനുമായ ബിസിനസ്സുകാരന് വേണ്ടി എന്തിനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്നും പത്രക്കുറിപ്പില്‍ ചോദിക്കുന്നു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ

യാതൊരു അടിസ്ഥാനവും ഇല്ലാതെ രാഹുല്‍ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന പല ആരോപണങ്ങളുടേയും കൂട്ടത്തിലേ തങ്ങളിതും കണക്കാക്കുന്നുളളൂ എന്നും റിലയന്‍സ് പത്രക്കുറിപ്പില്‍ പറയുന്നു. അസത്യ പ്രസ്താവന നടത്തിയതിന് സുപ്രീം കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധി കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നതും റിലയന്‍സ് ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!കോൺഗ്രസ് നേതാവിന്റെ അവിഹിത ബന്ധം, രക്ഷിച്ചത് എകെ ആന്റണി, വെളിപ്പെടുത്തലുമായി സെൻകുമാർ!

രാഹുൽ ഗാന്ധിയെ ഒഴിവാക്കി അഖിലേഷ് യാദവും! അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധൻ സഖ്യത്തിൽ നിന്ന്!രാഹുൽ ഗാന്ധിയെ ഒഴിവാക്കി അഖിലേഷ് യാദവും! അടുത്ത പ്രധാനമന്ത്രി മഹാഗഡ്ബന്ധൻ സഖ്യത്തിൽ നിന്ന്!

English summary
Reliance rebuts Rahul's crony capitalist remark against Anil Ambani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X