കടുത്ത പ്രതിസന്ധി, ശമ്പളം ഉപേക്ഷിച്ച് മുകേഷ് അംബാനി, റിലയൻസ് ജീവനക്കാർക്ക് ശമ്പളം കട്ട്!
മുംബൈ: കൊവിഡ് പ്രതിസന്ധി മൂലം റിലയന്‍സ് ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയയന്‍സ് ഇന്‍ഡസ്ട്രീസിലാണ് ചെലവ് ചുരുക്കല്‍ നടപടികള്‍. ഇത് കൂടാതെ തന്റെ മുഴുവന്‍ ശമ്പളവും ഉപേക്ഷിക്കാന്‍ മുകേഷ് അംബാനി തീരുമാനിച്ചായും റിപ്പോര്‍ട്ടുകളുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനാണ് മുകേഷ് അംബാനി.
പതിനഞ്ച് ലക്ഷം രൂപയില്‍ അധികം വാര്‍ഷിക ശമ്പളം വാങ്ങുന്നവരില്‍ നിന്നും 10 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുക. എന്നാല്‍ കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവുമാര്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ശമ്പളം കുറയും. അതേസമയം 15 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം മാത്രമുളള ജീവനക്കാരുടെ ശമ്പളം പിടിക്കില്ല.

ജീവനക്കാര്‍ കമ്പനി നല്കി വരുന്ന വാര്‍ഷിക ബോണസ് നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാത്തി നല്കി വന്നിരുന്ന ആനുകൂല്യങ്ങളും കമ്പനി നിര്‍ത്തലാക്കി. കഴിഞ്ഞ 11 വര്‍ഷമായി 15 കോടി രൂപയാണ് ശമ്പള ഇനത്തില്‍ മുകേഷ് അംബാനി കൈപ്പറ്റുന്നത്. ഇതാണ് പ്രതിസന്ധി ഘട്ടത്തില്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതേസമയം ഓഹരികളില്‍ നിന്നുളള വരുമാനം അംബാനിക്ക് ലഭിക്കും
അതേസമയം മുകേഷ് അംബാനിയുടെ തന്നെ ഉടമസ്ഥതയിലുളള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കൊവിഡ് കാലത്തും വലിയ നഷ്ടം സംഭവിച്ചിട്ടില്ല എന്നാണ് വിലയിരുത്തല്‍. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് 43,574 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം രണ്ടു മാസത്തിനിടെ 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് മുകേഷ് അംബാനിക്കുണ്ടായത്. തുടർന്ന് ലോക സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ സ്ഥാനത്തേക്ക് ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ എത്തുകയും ചെയ്തു. എന്നാൽ ഫേസ്ബുക്കുമായുളള ഇടപാടിന് ശേഷം മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications