കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത പ്രതിസന്ധി, ശമ്പളം ഉപേക്ഷിച്ച് മുകേഷ് അംബാനി, റിലയൻസ് ജീവനക്കാർക്ക് ശമ്പളം കട്ട്!

Google Oneindia Malayalam News

മുംബൈ: കൊവിഡ് പ്രതിസന്ധി മൂലം റിലയന്‍സ് ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയയന്‍സ് ഇന്‍ഡസ്ട്രീസിലാണ് ചെലവ് ചുരുക്കല്‍ നടപടികള്‍. ഇത് കൂടാതെ തന്റെ മുഴുവന്‍ ശമ്പളവും ഉപേക്ഷിക്കാന്‍ മുകേഷ് അംബാനി തീരുമാനിച്ചായും റിപ്പോര്‍ട്ടുകളുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനാണ് മുകേഷ് അംബാനി.

പതിനഞ്ച് ലക്ഷം രൂപയില്‍ അധികം വാര്‍ഷിക ശമ്പളം വാങ്ങുന്നവരില്‍ നിന്നും 10 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുക. എന്നാല്‍ കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ശമ്പളം കുറയും. അതേസമയം 15 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം മാത്രമുളള ജീവനക്കാരുടെ ശമ്പളം പിടിക്കില്ല.

JIO

ജീവനക്കാര്‍ കമ്പനി നല്‍കി വരുന്ന വാര്‍ഷിക ബോണസ് നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല ജീവനക്കാരുടെ പ്രകടനം അടിസ്ഥാനമാത്തി നല്‍കി വന്നിരുന്ന ആനുകൂല്യങ്ങളും കമ്പനി നിര്‍ത്തലാക്കി. കഴിഞ്ഞ 11 വര്‍ഷമായി 15 കോടി രൂപയാണ് ശമ്പള ഇനത്തില്‍ മുകേഷ് അംബാനി കൈപ്പറ്റുന്നത്. ഇതാണ് പ്രതിസന്ധി ഘട്ടത്തില്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതേസമയം ഓഹരികളില്‍ നിന്നുളള വരുമാനം അംബാനിക്ക് ലഭിക്കും

അതേസമയം മുകേഷ് അംബാനിയുടെ തന്നെ ഉടമസ്ഥതയിലുളള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കൊവിഡ് കാലത്തും വലിയ നഷ്ടം സംഭവിച്ചിട്ടില്ല എന്നാണ് വിലയിരുത്തല്‍. ജിയോയുടെ 9.9 ശതമാനം ഓഹരികള്‍ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് 43,574 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം രണ്ടു മാസത്തിനിടെ 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് മുകേഷ് അംബാനിക്കുണ്ടായത്. തുടർന്ന് ലോക സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ സ്ഥാനത്തേക്ക് ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ എത്തുകയും ചെയ്തു. എന്നാൽ ഫേസ്ബുക്കുമായുളള ഇടപാടിന് ശേഷം മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു.

'പക്ഷേ അനാവശ്യം പറയരുത്, ലെവലു വിടരുത്'! വിടി ബൽറാമിന് കലക്കൻ മറുപടി, വൈറൽ!'പക്ഷേ അനാവശ്യം പറയരുത്, ലെവലു വിടരുത്'! വിടി ബൽറാമിന് കലക്കൻ മറുപടി, വൈറൽ!

പ്രതിച്ഛായ തിരിച്ച് പിടിച്ച് നരേന്ദ്ര മോദി, കൊവിഡ് കാലത്ത് കുതിച്ചുയർന്ന് മോദിയുടെ ജനപ്രീതി, സർവ്വേ!പ്രതിച്ഛായ തിരിച്ച് പിടിച്ച് നരേന്ദ്ര മോദി, കൊവിഡ് കാലത്ത് കുതിച്ചുയർന്ന് മോദിയുടെ ജനപ്രീതി, സർവ്വേ!

English summary
Reliance Industries has cut the pay of employees by up to 50 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X