പൊട്ടിത്തെറിയിലും ജിയോ മുമ്പില്‍, ലൈഫ് ഫോണിന്റെ ചിത്രങ്ങള്‍ വൈറല്‍
ദില്ലി: റിലയന്‍സ് ജിയോ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ജിയോ ലൈഫ് ഫോണ്‍ പൊട്ടിത്തെറിച്ചു. ജിയോ കണക്ഷനൊപ്പം വിപണിയിലെത്തിയ ലൈഫ് ഫോണാണ് പൊട്ടിത്തെറിച്ചത്. ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്‍വീര്‍ സിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് വൈറലായത്. ഞായറാഴ്ചയായിരുന്നു സംഭവം.
സാംസംഗ് ഗാലക്‌സി പൊട്ടിത്തെറിയ്ക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് റിലയന്‍സ് ലൈഫ് ഫോണ്‍ പൊട്ടിത്തറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം വിവാദമായതോടെ ഫോണ്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ എയര്‍ലൈനുകളുള്‍പ്പെടെ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
തന്‍വീറിന്റെ ട്വീറ്റിന് പ്രതികരണവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ട്വീറ്റിനുള്ള പ്രതികരണമെന്നോണം പ്രശ്‌നത്തെ ഗുരുതരമായി കാണുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും പത്രക്കുറിപ്പില്‍ റിലയന്‍സ് വ്യക്തമാക്കി. എന്നാല്‍ റിലയന്‍സിന്റെ ലൈഫ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തന്‍വീന്‍ മുന്നറിയിപ്പ് നല്‍കുന്നു. ലൈഫ് സ്മാര്‍ട്ട് ഫോണിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു തന്‍വീറിന് പ്രതികരണം ലഭിച്ചത്. തുടര്‍ന്ന് നേരിട്ട് തന്‍വീറുമായി ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ വക്താവ് ബന്ധപ്പെടുകയും ചെയ്തു. റിലയന്‍സ് ജിയോ കണക്ഷനൊപ്പം വ്യാപകമായി വിറ്റഴിഞ്ഞ ഫോണ്‍ ആഗോള നിലവാരം ഉറപ്പുവരുത്തി നിര്‍മ്മിച്ചിട്ടുള്ളതാണന്ന് വക്താവ് വ്യക്തമാക്കി.
My family had a narrow escape today after @reliancejio 's @Reliance_LYF phone exploded & burst into flames. pic.twitter.com/NggIGMc8Zw
— Tanvir Sadiq (@tanvirsadiq) November 6, 2016












Click it and Unblock the Notifications