കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന യാത്രയിലും ജിയോ സേവനങ്ങൾ; ഫ്‌ളൈയ്റ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം വകുപ്പിനെ സമീപിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ച് റിലയന്‍സ് ജിയോ. ഇന്ത്യന്‍ വിമാനങ്ങളിലും വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങളിലും ഉപയോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് കവറേജ് നല്‍കുന്നതിന് ആവശ്യമായ ലൈസന്‍സാണ് ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സ്. ജിയോയ്ക്ക് ഒപ്പം മറ്റ് ടെലികോം സര്‍വീസുകളും ടെലികോം അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.

ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍സ്, സ്‌റ്റേഷന്‍ സാറ്റ്‌കോം, ക്ലൗഡ് കാസ്റ്റ് ഡിജിറ്റല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഫ്ളൈറ്റ് കണക്റ്റിവിറ്റിക്കായി ശ്രമിക്കയാണ്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ജിയോ തയ്യാറായിട്ടില്ല. ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍ ലൈസന്‍സ് അനുവദിക്കുന്നതിന് ഇനിയും ചില വ്യക്തത വരുത്തേണ്ടതുണ്ടെന്നും പറയുന്നു.

തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണംതമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി; വോട്ടിന് പണമെന്നാരോപണം

jio

ലൈസന്‍സിനായി ഭാരതി എയര്‍ടെല്‍ അടക്കമുള്ള കമ്പനികള്‍ കഴിഞ്ഞ ഡിസംബറില്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചിരുന്നു. എയര്‍ടെലിനോടോപ്പം അപേക്ഷ നല്‍കിയ ഹ്യൂസ് കമ്പനിക്ക് ടെലികോം ലൈസന്‍സ് അനുവദിച്ചു. രാജ്യത്ത് ഫ്ളൈറ്റ്റ ആന്റ് മാരിടൈം കണക്റ്റിവിറ്റി ലൈസന്‍സ് നേടുന്ന ആദ്യത്തെ ടെലികോം കമ്പനിയാണിത്. സമാനമായി ടാറ്റാനെറ്റും ലൈസന്‍സ് സ്വന്തമാക്കിയിരിക്കയാണ്.

230000 വാണിജ്യ വിമാനങ്ങള്‍ 2027നോടെ കണക്റ്റിവിറ്റി നല്‍കുമെന്നാണ് കരുതുന്നത്. ലോകത്താകമാനം വിമാനയാത്ര വര്‍ധിക്കുന്നതിനാല്‍ കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം കമ്പനികള്‍ മത്സരിക്കുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Reliance Jio approach telecom department to attain in flight connectivity licence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X