റിലയന്‍സ് ജിയോ 4ജി ഡിവൈസുകള്‍ ശനിയാഴ്ച മുതല്‍ വിപണിയില്‍
മുംബൈ: മാസങ്ങളായി കാത്തിരിക്കുന്ന റിലന്‍സ് ജിയോ ശനിയാഴ്ച മുതല്‍ വിപണിയില്‍ എത്തുമെന്ന് അറിയിപ്പ്. റിലയന്‍സിന്റെ ജിയോഫൈ മൈഫൈ ഈ ആഴ്ച അവസാനത്തില്‍ മാര്‍ക്കത്തില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിയോയുടം പുതിയ ഡിവൈസായ ജിയോമൈഫൈ 2899 രൂപയ്ക്കാണ് ഉപഭോക്താക്കളില്‍ എത്തുന്നത്. രാജ്യത്തിന്റെ എല്ലാ കോണിലും ഡിവൈസുകളുടെ ലഭ്യത ഉറപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

നിലവില്‍ ഡിവൈസ് ലഭ്യമാണെങ്കിലും എച്ചി ലാപ് ടോപ് വാങ്ങുന്നവര്‍ക്ക് മാത്രമാണ് റെഫറല്‍ കോഡ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ജിയോയുടെ മൈഫൈ ഡിവൈസുകള്‍ വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജിയോ ലിങ്കുകള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാനാണ് കമ്പനി ആദ്യം ശ്രമം നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.
പുതിയ ഡിവൈസിലൂടെ ലാപ് ടോപ് ഉപയോഗിക്കുന്നവരെയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെയുമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. മൂന്ന് നിറത്തിലാണ് ഡിവൈസ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ വോയ്‌സ് കോളിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications