കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഡാറ്റ ലീക്ക്: ഒരാള്‍ അറസ്റ്റില്‍..വിവരങ്ങള്‍ ചോര്‍ന്നോ..?

ഇന്ത്യന്‍ ടെലികോം രംഗത്ത് ഇത്തരത്തിലൊരു സംഭവം ആദ്യം.

Google Oneindia Malayalam News

മുംബൈ: ജിയോ ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്നു സംശയിക്കുന്ന ആളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇമ്രാന്‍ ചിമ്പ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. ഇയാളെ ഇന്‍വെസ്റ്റിഗേഷന്‍ ടീം ചോദ്യം ചെയ്തു വരികയാണ്.

ജിയോയില്‍ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നവകാശപ്പെടുന്ന മാജിക് പാക്ക് എന്ന വെബ്‌സൈറ്റിനെതിരെ ലോ എന്‍ഫോഴ്‌മെന്റ് എജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തുകയാണെന്ന് ജിയോ അറിയിച്ചു. : ഇന്ത്യന്‍ ടെലികോം രംഗത്ത് ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് നടക്കുന്നത്

100 മില്യനിലധികം ജിയോ വരിക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് മാജിക് പാക്ക് അവകാശപ്പെടുന്നത് . എന്നാല്‍ വെബ്‌സൈറ്റ് പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റാണിതെന്ന് വ്യക്തമാകുകയായിരുന്നു.

 കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു ഇമ്രാന്‍ ചിമ്പ എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ പാതിവഴിയില്‍ വെച്ച് ബിരുദ പഠനം ഉപേക്ഷിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 കൂടുതല്‍ പരിശോധന നടത്തും

കൂടുതല്‍ പരിശോധന നടത്തും

ഇമ്രാന്‍ ചിമ്പയുടെ പക്കല്‍ നിന്നും കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സ്‌റ്റോറേജ് ഡിവൈസുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. മഹാരാഷ്ട്ര സൈബര്‍ പോലീസ്, മുംബൈ നേവി പോലീസ്, റിലയന്‍സ് ജിയോ അധികൃതര്‍ എന്നിവര്‍ സംയുക്തമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

 ഡാറ്റ ചോര്‍ന്നോ..?

ഡാറ്റ ചോര്‍ന്നോ..?

ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നോ എന്ന ചോദ്യത്തിന് കുറച്ചു വിവരങ്ങള്‍ ചോര്‍ന്നുവെന്ന മറുപടിയാണ് പോലീസ് നല്‍കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ാേപലീസ് നല്‍കുന്നില്ല.

 മാജിക് പാക്

മാജിക് പാക്

ജിയോ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വരിക്കാരുടെ വിവരങ്ങള്‍ ചോരുമെന്നുമുള്ള വാദവുമായി മാജിക് പാക് എന്ന വെബ്സൈറ്റ് രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വെബ്സൈറ്റിലെ യുആര്‍എല്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

 അടിസ്ഥാന വിവരങ്ങള്‍ ചോര്‍ന്നോ..?

അടിസ്ഥാന വിവരങ്ങള്‍ ചോര്‍ന്നോ..?

http://www.magicpk.com എന്ന വെബ്സൈറ്റിലാണ് യുആര്‍എല്‍ പ്രത്യക്ഷപ്പെട്ടത്. ജിയോ വരിക്കാരുടെ പേര്, ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജിയോക്കെതിരെയുള്ള വിവരങ്ങളുമായി പ്രത്യക്ഷപ്പെട്ട വെബ്സൈറ്റ് പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.

 ഉപഭോക്താക്കള്‍ തിളച്ചുമറിഞ്ഞു

ഉപഭോക്താക്കള്‍ തിളച്ചുമറിഞ്ഞു

വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും ഉപഭോക്താക്കള്‍ രോക്ഷം കൊണ്ടു. പലരും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്നറിഞ്ഞപ്പോഴുണ്ടായ ദേഷ്യം പല പോസ്റ്റുകളിലും കാണാമായിരുന്നു.

 വിവരങ്ങള്‍ സുരക്ഷിതമെന്ന് ജിയോ

വിവരങ്ങള്‍ സുരക്ഷിതമെന്ന് ജിയോ

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തങ്ങളുടെ കയ്യില്‍ സുരക്ഷിതമാണെന്നും മാജിക് പാകിന്റെ വാദം അടിസ്ഥാന രഹിതമാണെന്നുമാണ് ജിയോ അറിയിച്ചത്.വെബ്സൈറ്റ് നടത്തിയ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ സമീപിച്ചിട്ടുണ്ടെന്നും ജിയോ വ്യക്തമാക്കിയിരുന്നു.

English summary
Reliance Jio data leak: Maharashtra police detains Rajasthan man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X