കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കും!! ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിക്കും!!

റിലയന്‍സ് ജിയോ ഇന്ത്യയുടെ ജിഡിപി നിരക്ക് വര്‍ധിപ്പിക്കും

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖലയില്‍ തരംഗം തീര്‍ത്തുകൊണ്ടായിരുന്നു മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കടന്നുവന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കാനൊരുങ്ങുകയാണ് ജിയോ. അത്രയും ഉപയോക്താക്കളാണ് ജിയോക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ജിഡിപി നിരക്ക് 5.65 ശതമാനം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറുയന്നു. ഇന്ത്യന്‍ യൂനിറ്റ് ഓഫ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് കോംപറ്റീറ്റിവ്‌നസ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്രകാരമുള്ളത്.

വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി; ഉപഭോക്താക്കൾക്ക് നൽകിയത് വൻ ഓഫർ!വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി; ഉപഭോക്താക്കൾക്ക് നൽകിയത് വൻ ഓഫർ!

1

ജിയോയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വഴി 10 ബില്യണാണ് വാര്‍ഷിക വരുമാനമായി ഇന്ത്യക്ക് ലഭിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഡാറ്റയും കോളും ലഭ്യമാക്കുന്ന ജിയോ ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട്. ഇതോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ വേഗത പുതിയ തലത്തിലേക്ക് ഉയര്‍ന്നെന്നും ഉപഭോക്താക്കളുടെ എണ്ണം കൂടിയെന്നും റിപ്പോര്‍ട്ടുണ്ട്. 10 രൂപ മുതല്‍ 152 രൂപ വരെയുള്ള നിരക്കില്‍ ഡാറ്റകള്‍ ലഭ്യമാണെന്നത് ജിയോയെ ജനകീയമാക്കിയെന്ന് സര്‍ക്കാര്‍ കണക്കുകളും പറയുന്നു. ഫോണിനെയും ഇന്റര്‍നെറ്റിനെയും കുറിച്ച് അറിയാത്തവര്‍ പോലും ജിയോയുടെ സേവനം ആരംഭിച്ചിട്ടുണ്ട്. ജിയോ ആരംഭിച്ച് ആറുമാസത്തിനുള്ളില്‍ തന്നെ ലോകത്ത് ഏറ്റവുമധികം മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നവരെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

2

ഇക്കാലയളവില്‍ 200 മില്യണ്‍ ജിബിയാണ് ഇന്ത്യക്കാര്‍ ഉപയോഗിച്ചത്. ഇത് ഇന്ത്യയുടെ വരുമാനത്തിലും പ്രതിഫലിക്കുകയായിരുന്നു. ഒരു ഉപയോക്താവ് കുറഞ്ഞത് ഒരു ജിബി ഉപയോഗിക്കുന്നു എന്ന കണക്കിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജിയോയുടെ വരവിനെ തുടര്‍ന്ന് മറ്റ് മൊബൈല്‍ കമ്പനികളും ഡാറ്റ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ തുടങ്ങിയിരുന്നു. മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ അമേരിക്കയെ ഇന്ത്യ വെട്ടിച്ചിട്ടുണ്ട്. ഇതും ജിയോയുടെ വരവിന് ശേഷമാണ്. അതേസമയം ഇന്ത്യയില്‍ 60000 കോടിയുടെ നിക്ഷേപമാണ് റിലയന്‍സ് ജിയോ നടത്തിയതെന്ന് മുകേഷ് അംബാനി സൂചിപ്പിച്ചു.

ബിജെപിയുടെ സുവര്‍ണകാലം തുടരുമോ? മോദിക്കെതിരെ എതിരാളികള്‍ കരുത്തരാവുന്നു!! ഒപ്പം വെല്ലുവിളികളും!!ബിജെപിയുടെ സുവര്‍ണകാലം തുടരുമോ? മോദിക്കെതിരെ എതിരാളികള്‍ കരുത്തരാവുന്നു!! ഒപ്പം വെല്ലുവിളികളും!!

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

English summary
Reliance Jios entry would boost India GDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X