കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മണിക്കൂറിനുള്ളിൽ കൊവിഡ് ഫലം? കിറ്റ് വികസിപ്പിച്ചെടുത്ത് റിലയൻസ് ലൈഫ് സയൻസ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് മണിക്കൂറിൽ രോഗം നിർണ്ണയിക്കാവുന്ന ആർടിപിസിആർകിറ്റ് വികസിപ്പിച്ചെടുത്ത് റിലയൻസ് ലൈഫ് സയൻസസ്. നിലവിൽ ആർടിപിസി ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുന്നതിന് 24 മണിക്കൂർ സമയമാണ് ആവശ്യമായി വരുന്നത്. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ലൈഫ് സയൻസസാണ് ഈ ദൌത്യത്തിന് പിന്നിലുള്ളത്. കൊറോണ വൈറസിന്റെ 100 ജീനോമുകൾ വിശകലനം ചെയ്ത ശേഷമാണ് ക്വാണ്ടിറ്റേറ്റീവ് റിയൽ ടൈം പിസിആർ വികസിപ്പിക്കുന്നതിനുള്ള പ്രൈമറുകൾ വികസിപ്പിച്ചെടുക്കുന്നത്. ഗോൾഡ് സ്റ്റാൻഡേർഡായി കണക്കാക്കപ്പെടുന്നതാണ് ആർടിപിസിആർ കിറ്റുകൾ.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

ആർ ഗ്രീൻ കിറ്റ് എന്നാണ് റിലയൻസ് ലൈഫ് സയൻസസിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുള്ള കിറ്റിന് നൽകിയിട്ടുള്ള പേര്. കിറ്റിന്റെ തൃപ്തികരമാണെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തൽ. എന്നാൽ റിലയൻസ് ലൈഫ് സയൻസസ് രൂപകൽപ്പന ചെയ്തിട്ടുള്ള കിറ്റ് ഡിസൈൻ ഐസിഎംആർ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല ഉപയോഗിക്കാൻ എളുപ്പമാണെന്നും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

 coronavaccine-

കൊറോണ വൈറസിന്റെ ഇ- ജീൻ, ആർ- ജീൻ, ആർഡിആർപി, എന്നിവ തിരിച്ചറിയാൻ ഈ കിറ്റ് സഹായിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. കിറ്റ് 98.7 ശതമാനം സംവേദന ക്ഷമതയുള്ളതാണെന്നാണ് ഐസിഎംആറിന്റെ ഫലം സൂചിപ്പിക്കുന്നത്. 98.8 ശതമാനം പ്രത്യേകയുണ്ടെന്നും ഐസിഎംആർ പറയുന്നു. എന്നാൽ റിലയൻസ് ലൈഫ് സയൻസസ് നടത്തിയ പ്രത്യേക പഠനത്തിൽ 2020ന്റെ അവസാനത്തോടെ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുമെന്നും ഗവേഷണം പറയുന്നു. 49 രാജ്യങ്ങളിൽ നിന്നുള്ള കൊറോണ വൈറസുകളിൽ 7000ത്തിലധികം സീക്വൻസുകളിലാണ് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

സയിന്റിഫിക് ജേണൽ ഓഫ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് എൻസ്പി6, സർഫസ് ഗ്ലൈക്കോപ്രോട്ടീൻ(എസ്), എന്നീ പ്രോട്ടീനുകളുടെ ജനിതക വ്യതിയാനം 2020ന്റെ അവസാനത്തോടെ ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെയുള്ള ക്ലസ്റ്റർ 1 രാജ്യങ്ങളിലെ മരണസംഖ്യ 0.5 ശതമാനം കുറയുന്നതിന് കാരണമാകുമെന്നാണ് പറയുന്നത്. ക്ലസ്റ്റർ 11 രാജ്യങ്ങളായ യുഎസ് എൻഎസ്പി6, എസ് പ്രോട്ടീൻ കുറവാണെന്നും ക്ലസ്റ്റർ 111 രാജ്യങ്ങളിൽപ്പെടുന്ന ആസ്ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ക്ലസ്റ്റർ 11 രാജ്യങ്ങളിൽ ക്ലസ്റ്റർ 111, ക്ലസ്റ്റർ 1 രാജ്യങ്ങളേക്കാൾ കുറവാണെന്നും പഠനം പറയുന്നു. മരണത്തെ പ്രതിരോധിക്കുകയോ മരണം വൈകിപ്പിക്കുകയോ ചെയ്യുന്ന ജനിതക മാറ്റം വരുത്തിയിട്ടുള്ള മൈക്രോ ആൽഗകൾക്ക് അമേരിക്കൻ പേറ്റന്റ് ലഭിച്ചിരുന്നു. സെപ്തംബർ എട്ടിനാണ് പേറ്റന്റ് ലഭിക്കുന്നത്.

English summary
Reliance Life Sciences Develops new RT-PCR Kit that to Diagnosis with in 2 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X