കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമ ഭേദഗതി മുതലെടുത്ത് റിലയൻസ് റീട്ടെയിൽ: കർഷകരുമായി കരാർ, എംഎസ്പിയേക്കാൾ ഉയർന്ന നിരക്ക്

Google Oneindia Malayalam News

റായ്ച്ചൂർ: രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രതിഷേധം നടക്കുന്നതിനിടെ 1000 ക്വിന്റൽ അരി വാങ്ങാനുള്ള കരാർ ഒപ്പുവെക്കാൻ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്. കർണ്ണാടകത്തിലെ റായ്ച്ചൂർ ജില്ലയിലെ സിന്ദനൂർ താലൂക്കിലെ കർഷകരിൽ നിന്നാണ് 1000 ക്വിന്റൽ വരുന്ന സോനാ മസൂരി അരി വാങ്ങുക.

ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി; കായിക താരം അതുല്യ പി സജി വീണ്ടും ട്രാക്കിലേക്ക്ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി; കായിക താരം അതുല്യ പി സജി വീണ്ടും ട്രാക്കിലേക്ക്

 അരി വാങ്ങാൻ കരാർ

അരി വാങ്ങാൻ കരാർ

നാല് ദിവസം മുമ്പാണ് റിലയൻസ് സ്വാസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുമായി (എസ്എഫ്പിസി) കരാർ ഒപ്പുവെക്കുന്നത്. എസ്എഫ്പിസി പ്രാഥമികമായും എണ്ണ വ്യാപാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇപ്പോഴാണ് നെല്ല് വിൽപ്പനയിലേക്ക് കൂടി കടന്നുവരുന്നത്. ഇതിൽ 1,100 നെൽക്കർഷകർ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോർപ്പറേറ്റ് കമ്പനികളും കർഷകരുമായി വിളകൾസംഭരിക്കുന്നതിന് നേരിട്ട് ഏർപ്പെടുന്ന ആദ്യത്തെ കരാറാണിത്.

 ചട്ടങ്ങളോടെ

ചട്ടങ്ങളോടെ


നെല്ലിൽ 16 ശതമാനത്തിൽ കുറവ് മാത്രം ജലാംശം അടങ്ങിയിരിക്കാൻ പാടുള്ളൂവെന്നാണ് റിലയൻസ് റീട്ടെയിൽ നിർദേശിക്കുന്നത്. ഒരു ക്വിന്റൽ സോനാ മസൂരിയ്ക്ക് 1,950 രൂപയാണ് റിലയൻസ് കർഷകർക്ക് നൽകുന്നത്. എംഎസ്പിയെക്കാൾ 82 രൂപ അധികം നിരക്കിലാണ് കമ്പനി നെല്ല് കർഷകരിൽ നിന്ന് വാങ്ങുന്നത്. സർക്കാർ നിശ്ചയിച്ചിരുന്ന വില 1,868 രൂപയാണ്. വെയർഹൌസിൽ സൂക്ഷിച്ചിട്ടുള്ള അരി വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം കർശന വ്യവസ്ഥകളോടെയാണ് കരാറിലേർപ്പെടുന്നതെന്ന് സ്വാസ്ഥ്യ വ്യക്തമാക്കി.

 കർഷക സംഘം

കർഷക സംഘം


അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കർഷകർക്ക് വിളകൾ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ മാസമാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. പുതിയ ഭേദഗതിയോടെ കർഷകർക്ക് തങ്ങളുടെ കാർഷിക ഉൾപ്പന്നങ്ങൾ സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വിൽക്കാനുള്ള സൌകര്യമുണ്ട്. ഇതോടെയാണ് സ്വാസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുമായി റിലയൻസ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. 1100 കർഷകരാണ് ഈ സംഘത്തിൽ അംഗങ്ങളായിട്ടുള്ളത്.

 വിമർശനം

വിമർശനം

അതേ സമയം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കർഷകർ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് ഉയർന്ന വില നൽകി കോർപ്പറേറ്റ് കമ്പനികൾ കർഷകരിൽ നിന്ന് കാർഷിക വിളകൾ വാങ്ങാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തുന്നത്. അതേ സമയം തന്നെ കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കാർഷിക നിയമങ്ങൾ പാസാക്കായിട്ടുള്ളതെന്ന ആരോപണമാണ് കർഷകർ ആദ്യം മുതൽ തന്നെ ഉന്നയിക്കുന്നത്. അതേ സമയം കർണ്ണാടത്തിലെ റിലയൻസ് നീക്കത്തെ വിമർശിച്ച് സംയുക്ത കർഷക സംഘടന കർണ്ണാർടക രാജ്യ റെയ്ത്ത സംഘ രംഗത്തെത്തിയിട്ടുണ്ട്.

English summary
Reliance Retails set a rice deal with farmers in Karnataka to pay above MSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X