4ജി സര്‍വ്വീസിലേക്ക് റിലയന്‍സ് സഹോദരങ്ങളും കൈക്കോര്‍ക്കുന്നു
മുംബൈ: ഇന്റര്‍നെറ്റ് 4ജി സര്‍വ്വീസുമായി അംബാനി സഹോദരങ്ങള്‍ കൈക്കോര്‍ക്കുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും ചേര്‍ന്നാണ് പുതിയ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് തുടക്കം കുറിക്കുന്നത്.
എയര്‍ടെല്‍ ടെലികമ്യൂണിക്കേഷന്‍സാണ് ആദ്യമായി 4ജി സംവിധാനം കൊണ്ടുവന്നത്. അതിനു പിന്നാലെയാണ് റിലയന്‍സും 4ജി സംവിധാനത്തിലേക്ക് കടന്നു വരുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് റിലയന്‍സ് നില്‍ക്കുന്നത്.

4ജിയുടെ വരവോടെ ഇന്റര്‍നെറ്റിന്റെ നാലാം യുഗത്തിനാണ് തുടക്കം കുറിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന് സംരഭത്തിന് മൊബൈല്‍ഫോണ്‍ 4ജി സര്‍വീസുകള്‍ ആക്കം കൂട്ടും. നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധനവാകും 4ജിയുടെ വരവോടെ സംഭവിക്കുന്നത്.












Click it and Unblock the Notifications