കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ കോടീശ്വരന്മാരിൽ മുമ്പൻ മുകേഷ് അംബാനി; ദിവസ വരുമാനം 300 കോടി രൂപ... ശതകോടീശ്വരന്മാർ കൂടി

Google Oneindia Malayalam News

ദില്ലി: 2014ന് ശേഷം ഇന്ത്യയിലെ ശത കോടീശ്വരൻമാരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ബാർക്ലെയിന് ഹരുൺ ഇന്ത്യാ റിച്ച് ലിസ്റ്റ് 2018ലാണ് ഇന്ത്യയിലെ കോടിശ്വരൻമാരുടെ വിവരങ്ങൾ ഉള്ളത്. റിലയൻസ് ഇൻഡസ്ട്രീ ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തുടർച്ചയായ ഏഴാം തവണയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തുന്നത്.

3,71,000 കോടി രൂപയുടെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. കഴിഞ്ഞ ഒരു വർഷത്തിൽ ദിവസം 300 കോടി രൂപ എന്ന നിരക്കിലാണ് അംബാനിയുടെ ആസ്തി വർദ്ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം അംബാനിയുടെ കമ്പനിയുടെ ഓഹരി മൂല്യത്തിൽ 45 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ambani

തൊട്ടു പിന്നിലുള്ള വമ്പൻ കോടീശ്വരൻമാരായ എസ്പി ഹിന്ദുജ കുടുംബം, എൽ എൻ മിത്തൽ, അസിം പ്രേംജി എന്നിവരുടെ ആകെ ആസ്തിയേക്കാൾ കൂടുതലാണ് അംബാനിയുടെ ആസ്തി.

ആയിരം കോടിക്ക് മുകളിൽ ആസ്തിയുള്ള കോടിശ്വരന്മാരാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2017ൽ 617 ശതകോടീശ്വരൻമാരാണ് ഉണ്ടായിരുന്നത്. 2018ൽ ഇത് 813 ആയി ഉയർന്നിട്ടുണ്ട്.

സൺ ഫാർമ ഉടമ ദിലീപ് സാംഗ്വിയാണ് പട്ടികയിലെ അഞ്ചാമൻ. 89,700 കോടിരൂപയാണ് സാംഗ്വിയുടെ ആസ്തി. കൊടാക് മഹാന്ദ്ര ബാങ്കിന്റെ ഉദയ് കൊടാക് ആറാം സ്ഥാനത്തുണ്ട്. സൈറസ് എസ് പൂനവാല, ഗാതം അദാനി, സൈറസ് മിസ്ത്രി, തുടങ്ങിയവരാണ് ആദ്യ പത്തിലെ പ്രമുഖർ. 136 ശതകോടീശ്വരിമാരാണ് പട്ടികയിൽ ഉള്ളത്.

റോഡപകടം; കേരളത്തിൽ ഈ വർഷം ജൂൺവരെ പൊലിഞ്ഞത് 2249 ജീവൻ,ശക്തമായ നിയമമുണ്ടായിട്ടും അപകടങ്ങൾക്ക് കുറവില്ലറോഡപകടം; കേരളത്തിൽ ഈ വർഷം ജൂൺവരെ പൊലിഞ്ഞത് 2249 ജീവൻ,ശക്തമായ നിയമമുണ്ടായിട്ടും അപകടങ്ങൾക്ക് കുറവില്ല

കന്യാസ്ത്രീയുടെ പീഡന പരാതി; അനുബന്ധ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുംകന്യാസ്ത്രീയുടെ പീഡന പരാതി; അനുബന്ധ കേസുകൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

English summary
Reliance's Mukesh Ambani earned Rs 300 crores per day over last one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X