• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനിൽ കോൺഗ്രസിനെ 'തുണച്ച്' ഹൈക്കോടതി!! താത്കാലിക ആശ്വാസം!! ബിജെപി നീക്കം പൊളിഞ്ഞു!!

ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ആഗസ്റ്റ് 14 നാണ് ഗെഹ്ലോട്ട് സർക്കാർ നിയമസഭ സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്. സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിമതരെ തിരിച്ചെത്തിക്കാനുള്ള അവസാന ശ്രമങ്ങളും പുറത്തെടുത്തിരിക്കുകയാണ് കോൺഗ്രസ്.

സച്ചിനുമായി വീണ്ടും കോൺഗ്രസ് ഹൈക്കമാന്റ് ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ കോൺഗ്രസിൽ ലയിച്ച ബിഎസ്പി എംഎൽഎമാരെ അയോഗ്യരാക്കണമെന്നത് സംബന്ധിച്ച ഹർജിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി.

കേവലഭൂരിപക്ഷം

കേവലഭൂരിപക്ഷം

സച്ചിൻ പൈലറ്റിനൊപ്പം 18 എംഎൽഎമാർ കോൺഗ്രസ് ക്യാമ്പ് വിട്ടതോടെയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായത്. എന്നാൽ സർക്കാർ സുരക്ഷിതമാണെന്നാണ് ഗെഹ്ലോട്ട് സർക്കാർ അവകാശപ്പെടുന്നത്. 200 അംഗ നിയമസഭയിൽ 102 പേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് സർക്കാർ വാദം. കേവല ഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്.

അയോഗ്യരാക്കണമെന്ന്

അയോഗ്യരാക്കണമെന്ന്

അതേസമയം സർക്കാർ സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോഴും വിമതരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഗെഹ്ലോട്ട് പക്ഷം ഊർജ്ജിതമാക്കി. ഇതോടെയാണ് സർക്കാരിനെ പൂട്ടാൻ ലക്ഷ്യം വെച്ച് ബിഎസ്പിയും ബിജെപിയു കളത്തിലിറങ്ങിയത്. ആറ് എംഎൽഎമാരേയും അയോഗ്യരാക്കണമെന്നായിരുന്നു ബിഎസ്പിയുടേയും ബിജെപിയുടേയും ആവശ്യം.

കഴിഞ്ഞ സപ്തംബറിൽ

കഴിഞ്ഞ സപ്തംബറിൽ

2019 സപ്തംബറിലാണ് ബിഎസ്പിയുടെ സംസ്ഥാനത്തെ ആറ് എംഎൽഎമാർ കോൺഗ്രസിൽ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജേന്ദ്ര ഗുഡ (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നദ്‌ബായി), ലഖാൻ സിംഗ് മീന (കരൗലി), വാജിബ് അലി (നഗർ), സന്ദീപ് യാദവ് (ടിജാരയി), ദീപ്‌ചന്ദ് ഖേരിയ (കിഷൻഗർഭാസ്) എന്നിവരാണ് ബിഎസ്പി വിട്ട് കോൺഗ്രസിൽ ലയിച്ചത്.

കോടതിയിലേക്ക്

കോടതിയിലേക്ക്

ബിഎസ്പിയുടെ ആറ് എംഎൽഎമാരുടെ കൂടി പിൻബലത്തിലാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭൂരിപക്ഷം അവകാശപ്പെടുന്നത്. ബിഎസ്പി എംഎൽഎമാരുടെ പിന്തുണ ലഭിച്ചില്ലേങ്കിൽ കോൺഗ്രസിന്റെ അംഗബലം 96 ലേക്ക് താഴും. ഈ ലക്ഷ്യത്തോടെയാണ് ബിഎസ്പി അയോഗ്യത നീക്കവുമായി കോടതിയെ സമീപിച്ചത്. ബിഎസ്പിയെ മുൻനിർത്തി ബിജെപിയാണ് സംസ്ഥാനത്ത് ഇതിനായി കരുനീക്കങ്ങൾ നടത്തുന്നതെന്ന വിമർശനമായിരുന്നു മുൻ ബിഎസ്പി എംഎൽഎമാരും കോൺഗ്രസും ഉയർത്തിയത്.

 നോട്ടീസ് നൽകി

നോട്ടീസ് നൽകി

ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍, ബിഎസ്പി ദേശീയ സെക്രട്ടറി സതീഷ് മിശ്ര എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആയിരുന്നു ഹർജി ആദ്യം പരിഗണിച്ചത്. തുടർന്ന് സ്പീക്കര്‍ക്കും ആറ് എംഎൽഎമാർക്കും നോട്ടീസ് നൽകിയിരുന്നു. ഓഗസ്റ്റ് 11 ന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്.

cmsvideo
  I am not among that 130 crore people - Viral Campaign | Oneindia Malayalam
   ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

  ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

  എന്നാൽ ഇവരുടെ നിയമസഭാംഗത്വം സ്റ്റേ ചെയ്യാൻ കോടതി അന്ന് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇരുവരും വീണ്ടും ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

  ബിജെപിയുടേയും ബിഎസ്പിയുടേയും ഹർജിയിൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

   പോസ്റ്റോഫീസ് അല്ലെന്ന്

  പോസ്റ്റോഫീസ് അല്ലെന്ന്

  എന്നാൽ അദ്ദേഹം ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെ സ്പീക്കർക്ക് എംഎൽഎമാർക്ക് നോട്ടീസ് നൽകുന്ന പോസ്റ്റോഫീസായി പ്രവർത്തിക്കാനാകില്ലെന്ന് കോൺഗ്രസ് കോടതിയിൽ വാദിച്ചു. ഇതോടെ

  ജയ്സാൽമീറിന്റെ ജില്ലാ ജഡ്ജി മുഖേന നോട്ടീസ് നൽകാൻ കോടതി നിർദ്ദേശിച്ചു.

   സിംഗിൾ ബെഞ്ചിന്

  സിംഗിൾ ബെഞ്ചിന്

  ജയ്സാൽമീറിലേയും ബാർമറിലേയും രണ്ട് പത്രങ്ങളിൽ ഇത് സംബന്ധിച്ച് പ്രസിദ്ദീകരിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. അതിന് പിന്നാലെ ഇന്ന് ഇരു ഹർജികളും ഡിവിഷൻ ബെഞ്ച് തള്ളി.ഹർജി കേസ് കൈകാര്യം ചെയ്യുന്ന സിംഗിൾ ബെഞ്ചിന് കോടതി വിട്ടു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് നേരത്തേ തന്നെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

  നിർണായകമായിരിക്കും

   നിർണായകം

  നിർണായകം

  ആഗസ്ത് 11 നാണ് ബെഞ്ച് ഹർജിയിൽ വാദം കേൾക്കുക. ഹൈക്കോടതി വിധി കോൺഗ്രസ് സർക്കാരിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ലയനം മരവിപ്പിച്ചാൽ അത് ഗെഹ്ലോട്ട് സർക്കാരിന് കനത്ത തിരിച്ചടിയാവും. ആറ് പേരുടെ പിന്തുണ ഇല്ലേങ്കിൽ ഗെഹ്ലോട്ട് പക്ഷത്തെ അംഗ സംഖ്യ 96 ആകും.

   വലിയ കടമ്പയല്ല

  വലിയ കടമ്പയല്ല

  സച്ചിൻ ഉൾപ്പെടെയുള്ള വിമതരുടെ പിന്തുണയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കൂടി ലഭിച്ചാൽ ബിജെപിക്ക് 97 പേരുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപിക്ക് എളുപ്പം സാധിക്കും. എംഎൽഎമാരുടെ അയോഗ്യതയിലൂടെ സഭയുടെ അംഗബലും കുറയും. ഇതോടെ കേവല ഭൂരിപക്ഷത്തിന് 97 പേരുടെ പിന്തുണ മതിയാകും.

  ഇനി എന്ത്

  ഇനി എന്ത്

  അത്തരൊമരു സാഹചര്യത്തിൽ ഒന്നോ രണ്ടോ പേരെ മറുകണ്ടം ചാടിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് അത്രവലിയ കടമ്പ ആയിരിക്കില്ല. അതിനിടെ സച്ചിൻ പൈല്റ്റും വിമതരും മടങ്ങി വരവിനുള്ള സാധ്യത ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ട്. രാജസ്ഥാനിൽ ഇനി എന്ത് എന്നുള്ളത് കാത്തിരുന്ന് കാണേണ്ടി വരും.

  English summary
  relief for Congress in High Court; Gehlot govt will have the support of former BSP MLA's
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X