ആശുപത്രി ചിലവുകള്‍ക്ക് ആശ്വാസം; ഇന്‍ഷുറന്‍സിന് ജിഎസ്ടി ഒഴിവാകുമ്പോള്‍ ജനത്തിന് ഗുണകരമാകുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: സാധാരണക്കാരന് ആശ്വാസേമകുന്ന നിരവധി ജിഎസ്ടി പരിഷ്‌കരണത്തില്‍ ഏറ്റവും ശ്രദ്ധേയമായ തീരുമാനം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയതാണ്. രാജ്യത്ത് കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. നിലവില്‍ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ മാറ്റത്തോടെ എല്ലാ വ്യക്തിഗത ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാകും. ഈ നീക്കം സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റും. രാജ്യത്തുടനീളം കൂടുതല്‍ പേരെ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

നിലവില്‍ അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് മാത്രമേ ആരോഗ്യ പരിരക്ഷയുള്ളൂ. ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പോളിസികള്‍ താങ്ങാന്‍ കഴിയും. വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് സാധാരണക്കാരായ കുടുംബങ്ങള്‍ അകന്നു നില്‍ക്കാനുള്ള പ്രധാന കാരണം ഉയര്‍ന്ന പ്രീമിയമാണ്. ജിഎസ്ടി നീക്കം ചെയ്തതോടെ പോളിസി ഉടമകള്‍ ഇനി അടിസ്ഥാന പ്രീമിയം മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ. ഇന്‍ഷുറന്‍സിന്റെ ചെലവും കുറയും. മധ്യവര്‍ഗ കുടുംബങ്ങള്‍ക്കും ചെറിയ വരുമാനക്കാര്‍ക്കുമാണ് ഈ നീക്കം കൂടുതല്‍ പ്രയോജനം ചെയ്യുക.
ആരോഗ്യ സംബന്ധമായ അടിയന്തര ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഈ തീരുമാനം സഹായിക്കും. നിലവില്‍ രാജ്യത്ത് 20 ശതമാനത്തില്‍ താഴെ ഇന്ത്യക്കാര്‍ മാത്രമാണ് സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയിലുള്ളത്. പുതിയ ഇളവുകള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും.
പലരെയും കടത്തിലേക്ക് തള്ളിവിടുന്നതില്‍ മുഖ്യപങ്ക് അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചിലവുകളാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ വരവേല്‍ക്കുന്നത്.
അതേസമയം, ലൈഫ്-ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള ജിഎസ്ടി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ചില സംസ്ഥാനങ്ങള്‍ ആശങ്കയായി ഉന്നയിക്കുന്നത്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ദരിദ്ര വിഭാഗങ്ങള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് മാത്രം 500 കോടിക്കടുത്ത് വരുമാന നഷ്ടമുണ്ടാകുമെന്ന് നേരത്തെ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ആശങ്കകള്‍ ഒരു വശത്തുണ്ടെങ്കിലും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം പോസിറ്റീവ് ആണെന്നുള്ള വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഷുറര്‍മാരും പോളിസി ഉടമകളും പരിഷ്‌കരണത്തെ സ്വാഗതം ചെയ്തു. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയുള്ള നീക്കമാണെന്നും വിശേഷിപ്പിച്ചു. ഇന്‍ഷുറന്‍സ് പോളിസികള്‍ നികുതി രഹിതമാകുന്നതോടെ, സാധാരണക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം ബാധ്യതയില്ലാത്ത രീതിയില്‍ ചെലവു കുറഞ്ഞതായി മാറും.












Click it and Unblock the Notifications