ഇന്ത്യയ്ക്ക് ആശ്വാസം; പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയായി, 25 ദിവസങ്ങള്‍ക്ക് ശേഷം
ദില്ലി: ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,81,386 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24,965,463 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറില്‍ 4106 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം, 25 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ദിവസത്തെ കൊവിഡ് കേസുകള്‍ 3 ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കഴിഞ്ഞ 25 ജിവസങ്ങളിലായി മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ഇതിനിടെ പ്രധാനമന്ത്രി നകേന്ദ്ര മോദി രാജസ്ഥാന്‍, ചത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൊവിഡുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ബാധിച്ചിരിക്കുന്നത്. സാമ്പത്തികമായും ഇന്ത്യയ്ക്ക് കൊവിഡ് രണ്ടാം തരംഗം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും രോഗം വലിയ രീതിയില്‍ പടര്‍ന്നുപിടിക്കുകയാണ്. 516 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ എത്തുകയും ഗ്രാമങ്ങളില്‍ മരണനിരക്ക് കൂടുകയും ചെയ്ത സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗത്തെ നേരിടാനും കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications