ഇന്ത്യയ്ക്ക് ആശ്വാസം; തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് കേസുകള്‍ 50000 താഴെ, 853 മരണം
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 46,617 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കൊവിഡ് കേസുകള്‍ 50000 ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,384 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 5,09,637 ആയി കുറഞ്ഞു.

Recommended Video
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.67 ശതമാനം. രാജ്യത്താകമാനം ഇതുവരെ 2,95,48,302 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ 50-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍. രാജ്യത്ത് രോഗമുക്തി നിരക്ക് 97.01% ആയി വര്‍ദ്ധിച്ചു. അതേസമയം, രാജ്യത്ത് ആകെ നടത്തിയത് 41.42 കോടി പരിശോധനകളാണ്.
അതേസമയം, കേരളത്തിൽ 12,868 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications