കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിച്ച നോട്ടുകള്‍ ഇനിയും ബാക്കിയുണ്ടോ..? നിങ്ങള്‍ക്കായിതാ ഒരവസരം കൂടി!!!

നിരോധിച്ച നോട്ടുകള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. നിശ്ചിത സമയ പരിധിക്കുള്ളില്‍ കുറഞ്ഞ് തുക മാത്രമായിരിക്കും നിക്ഷേപിക്കാന്‍ സാധിക്കുക.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന്റെ ബാക്കി പത്രമായി മാറാന്‍ കഴിയാത്ത നിരോധിത നോട്ടകള്‍ കൈവശമുള്ളവര്‍ക്ക് ആശ്വസിക്കാം. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറി വാങ്ങുന്നതിനോ ബാങ്കില്‍ നിക്ഷേപിക്കാനോ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നതായി സൂചന. എന്നാല്‍ ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍, ബാങ്കിംഗ് മേഖല വൃന്ദങ്ങള്‍ നല്‍കുന്ന വിവരം. ബുധനാഴ്ചയാണ് ഇതി സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയത്.

നവംബര്‍ എട്ടിനായിരുന്നു രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിറക്കിയത്. ജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി ഡിസബര്‍ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ഈ നിശ്ചിത സമയ പരിധിക്കുള്ളില്‍ നോട്ട് മാറി വാങ്ങാന്‍ സാധിച്ചില്ല. അവരെ ഉദ്ദേശിച്ചാണ് ഒരവസരം കൂടി നല്‍കാന്‍ ആലോചനയായത്.

കുറഞ്ഞ തുക

നിരോധിത നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നുണ്ടെങ്കിലും നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തും. വളരെ കുറഞ്ഞ തുക മാത്രമേ ഈ അവസരത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കു. ഔദ്യോഗികമായ സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക 2000 ആയിരിക്കുമെന്നാണ് അറിയുന്നത്.

പുതിയ അവസരം

ശ്രദ്ധയില്‍പ്പെടാതെ ഇരുന്ന നിരോധിത നോട്ടുകള്‍ നിക്ഷേപിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇത് പുതിയ ഒരു അവസരമാകും.

ബുക്കിനുള്ളില്‍ നിന്നും നോട്ട്

പലര്‍ക്കും പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന്റെ സമയ പരിധി കഴിഞ്ഞതിന് ശേഷം ശ്രദ്ധയില്‍പ്പെടാതിരുന്ന പഴയ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ബുക്കിനിടയിലിരുന്ന ആയിരം രൂപ നോട്ട് മാറുന്നതിനായി ഒരു വ്യക്തി ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ സമയ പരിധി അവസാനിച്ചതിനാല്‍ നോട്ട് നിക്ഷേപിക്കാന്‍ സാധിച്ചില്ല. ഇത്തരക്കാര്‍ക്ക് ഒരു അവസരമാണ് പുതിയ നിര്‍ദേശം.

സമയം പരിമിതപ്പെടുത്തും

നിക്ഷേപിക്കുന്നതിനുള്ള തുകയ്ക്ക് പരിധി ഉള്ളതുപോലെ നിക്ഷേപിക്കാന്‍ കഴിയുന്ന ദിവസങ്ങളും പരിമിതപ്പെടുത്തും. എന്നാല്‍ എത്ര ദിവസത്തേക്കെന്ന് നിശ്ചയിച്ചിട്ടില്ല. ഈ അവസരം ആളുകള്‍ ദുരുപയോഗം ചെയ്യാത്ത രീതിയിലായിരിക്കും കാര്യങ്ങള്‍ ക്രമീകരിക്കുക.

ഡിസംബര്‍ 30ന് അവസാനിച്ചു

നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി ഡിസംബര്‍ 30ന് അവസാനിച്ചു. അതുവരെ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പരിധിയും നിശ്ചയിച്ചിരുന്നില്ല. രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് ശ്രോതസ് വെളിപ്പെടുത്തണമെന്നുമാത്രം.

ആര്‍ബിഐ ഓഫീസില്‍

ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയ പരിധിക്കുള്ളില്‍ നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിരുന്നു. മാര്‍ച്ച് 31നാണ് ഇതിന്റെ പരിധി അവസാനിക്കുക.

പിന്‍വലിച്ചത് 86 ശതമാനം

രാജ്യത്തെ മൊത്തം കറന്‍സി മൂല്യത്തിന്റെ 86 ശതമാനം വരുന്ന 500, 1000 രൂപാ നോട്ടുകളാണ് നവംബര്‍ 8ന് പ്രധാനമന്ത്രി നിരോധിച്ചത്. ഇത് സാധാരണ ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇപ്പോഴും സാമ്പത്തീക രംഗം ഇതിന്റെ പ്രത്യാഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല.

English summary
The Reserve Bank of India may allow citizens another chance to deposit the scrapped Rs 500 and Rs 1,000 banknotes but the exchange would be for a limited sum, sources in the government and banking sector said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X