ദില്ലി-നോയിഡ റോഡ് വീണ്ടും തുറന്നു: ഷഹീന് ബാഗിലെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനം!!
ദില്ലി: നോയിഡയെ ദില്ലിയിലെ കാളിന്ദി കുഞ്ജുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡ് ഉത്തര്‍പ്രദേശ് പൊലീസ് വെള്ളിയാഴ്ച ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇതോടെ ഷഹീന് ബാഗിലെ പ്രതിഷേധത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഷഹീന് ബാഗിലെ പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരക്ക് കുറയ്ക്കാനാണ് യുപി പൊലീസ് കാളിന്ദി കുഞ്ജില്‍ നിന്ന് ഫരീദാബാദിലേക്കുള്ള റോഡ് ജനങ്ങള്‍ക്കായി വീണ്ടും തുറന്ന് കൊടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നോയിഡയിലെ മഹാമായ ഫ്ളൈ ഓവര്‍ മുതല്‍ ദില്ലി, ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള റോഡാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന് ബാഗ്-കാളിന്ദി കുഞ്ച് റോഡ് രണ്ട് മാസമായി സമരക്കാര്‍ തടഞ്ഞിരിക്കുകയാണ്.
ഷഹീന് ബാഗ് മുതല്‍ കാളിന്ദി കുഞ്ച് റോഡ് വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരമുള്ള മേഖലയില്‍ ധാരാളം വാണിജ്യ കേന്ദ്രങ്ങളും കടകളും റെസ്റ്റോറന്റുകളുമാണുള്ളത്. അറ്റ്ലാന്റ വാട്ടര്‍ പാര്‍ക്കിലാണ് റോഡ് അവസാനിക്കുന്നത്. ദില്ലിക്കും നോയിഡയ്ക്കും ഇടയിലുള്ള ധാരാളം യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയാണ് നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയ്ക്ക് സമാന്തരമായുള്ള ഷഹീന് ബാഗ്-കാളിന്ദി കുഞ്ച് റോഡ്.

അതേസമയം മൂന്ന് മാസത്തോളമായി ഷഹീന് ബാഗില്‍ സമരം നടത്തുന്ന പ്രതിഷേധക്കാരോട് സമരവേദി മാറ്റിക്കൂടേയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും എന്നാല്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്താതെ സമരം തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് സമരത്തെ തുടര്‍ന്ന് ദില്ലി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗതം വഴിതിരിച്ച് വിടാന്‍ പൊലീസ് വച്ച ബാരിക്കേഡുകള്‍ കാരണം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications