കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍; ആദ്യ സഹായം 10000 രൂപ, കണക്കെടുപ്പ് തുടങ്ങി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസാഹയം പ്രഖ്യാപിച്ചു. അടിയന്തര സഹായമായി 10000 രൂപ നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മരിച്ചവരുടെ ആശ്രിതര്‍ക്കു മാനദണ്ഡങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരം നല്‍കും. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് നല്‍കുക. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന സമിതി കണക്കെടുപ്പ് നടത്തും. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ സഹായം വിതരണം ചെയ്യും.

Pinarayi-

ത്വരിതഗതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയ മേഖലയില്‍ മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകര്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും യോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാലയിലാണ് ജോലി നല്‍കുക.

64 ഉരുള്‍പ്പൊട്ടലുണ്ടായി. ഇതാണ് മരണങ്ങള്‍ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി പരിശോധിച്ച് പ്രളയ ബാധിത മേഖലകള്‍ പ്രഖ്യാപിക്കും. ദുരന്ത നിവാരണ അതോറിറ്റിയെ ബന്ധപ്പെട്ട പരിശോധനയ്ക്കും വിജ്ഞാപനം നടത്താനും ചുമതലപ്പെടുത്തി. ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ ക്യാംപുപകളില്‍ കഴിയുന്നവരെയും ദുരന്തബാധിത കുടുംബമായി കണക്കാക്കും.

Recommended Video

cmsvideo
സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | Oneindia Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണത്തിന് കമ്മീഷന്‍ ഈടാക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടു. ദുരന്തം ആവര്‍ത്തിക്കാന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒരു കാരണമാണ്. ഇത് കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Relief to Flooded Area; Cabinet Decision here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X