ടെലികോം കമ്പനികൾക്ക് ആശ്വാസം; സ്പെക്ട്രം കുടിശ്ശിക അടയ്ക്കാന്‍ 2 വർഷം സമയം നീട്ടി നൽകി
ദില്ലി: പ്രതിസന്ധിയിലായ ടെലികോം മേഖലയക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. സ്പെക്ട്രം വാങ്ങിയതിലൂടെയുണ്ടായ കുടിശ്ശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് രണ്ടു വര്‍ഷം വരെ സമയം നല്കി. 2020-21, 2021-22 എന്നീ വര്‍ഷത്തെ പേയ്മെന്റുകള്‍ അടയ്ക്കാന്‍ സമയം നീട്ടി നല്‍കിയുള്ള ഈ നീക്കം റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സഹായകമാകും.
കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്തരത്തിലൊരു ഇളവ് നല്‍കിയതെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയും അംഗീകാരം നല്കി.

ടെലികോം സ്ഥാപനങ്ങള്‍ കുടിശ്ശിക തുകയായ 92,000 കോടി രൂപ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിനു നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയിലെ രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവരോടാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതോടെ 2019 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 74,000 കോടി രൂപയുടെ നഷ്ടം ഇരുകമ്പനികള്‍ക്കുമായി റിപ്പോര്‍ട്ട് ചെയ്തു.
ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു കഴിഞ്ഞ ദിവസം സീതാരാമന് പറഞ്ഞിരുന്നു. സാമ്പത്തിക നഷ്ടം കാരണം ഒരൊറ്റ ടെലികോം കമ്പനി പോലും പൂട്ടേണ്ടി വരില്ലെന്നും അവര്‍ വ്യക്തമാക്കി. സ്പെക്ട്രം ലേലത്തുക അടയ്ക്കാന്‍ കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ളൊരു രക്ഷാ പാക്കേജായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് രണ്ടുവര്‍ഷം സമയം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിക്കുണ്ടായ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ് വോഡഫോണ്‍ ഐഡിയയക്ക് ഉണ്ടായത്. 50,921 കോടി രൂപയുടെ നഷ്ടം. അതേസമയം എയര്‍ടെലിന് 23,045 കോടി രൂപയുടെ നഷ്ടവുമുണ്ടായി. 2019 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ റിലയന്‍സും 30,142 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. അതായത് ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നഷ്ടം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications