കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന് മുമ്പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം സര്‍ക്കാര്‍

Google Oneindia Malayalam News

ഗുഹാവത്തി: വിവാഹത്തിന് ഒരു മാസം മുമ്പ് വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലവ് ജിഹാദ് നിയമത്തിന്റെ ചുവടുപിടിച്ചാണ് അസം സര്‍ക്കാരും പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിയമം ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ലെന്നും പക്ഷേ, ചില സമാനതകള്‍ ഉണ്ടെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. സഹോദരികളുടെ ഉന്നമനത്തിന് വേണ്ടിയാണ് പുതിയ നിയമമെന്നാണ് അസം സര്‍ക്കാര്‍ പുതിയ നിയമത്തിന് നല്‍കുന്ന വിശദീകരണം.

asam

ലവ് ജിഹാദിനെതിരെയുള്ള ഒരു നിയമമല്ല അസം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. പുതിയ നിയമപ്രകാരം മതവിവരങ്ങള്‍ മാത്രമല്ല, പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബ വിവരങ്ങളും രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പെണ്‍കുട്ടികള്‍ അറിയുന്നത്. ഈ സന്ദര്‍ഭം ഒഴിവാക്കുന്നതിന് പുതിയ നിയമം സഹായിക്കും. പുതിയ നിയമപ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ തെളിയിക്കുന്ന രേഖകള്‍ വിവാഹത്തിന് ഒരു മാസത്തിന് മുമ്പ് സമര്‍പ്പിക്കണം. പുതിയ നിയമത്തില്‍ ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നു; മാറുന്ന രാഷ്ട്രീയക്കളികോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നു; മാറുന്ന രാഷ്ട്രീയക്കളി

Recommended Video

cmsvideo
Pfizer Vaccine to get approval for emergency use very soon | Oneindia Malayalam

അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ യുപിയില്‍ ചുട്ടുകൊന്നു; കൂടെ സുഹൃത്തിനെയുംഅഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ യുപിയില്‍ ചുട്ടുകൊന്നു; കൂടെ സുഹൃത്തിനെയും

English summary
Religion and income must be specified before marriage; Assam government ready to implement new law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X