കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഹിന്ദു മഠവും മുസ്ലീം ദര്‍ഗയും തമ്മില്‍ തിരഞ്ഞെടുപ്പ് പോര്.... പുതിയ പോരാട്ടം!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രവുമായി ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസ് ബിജെപി പോരാട്ടം എന്ന നിലയില്‍ നിന്ന് മാറി ഹിന്ദു മുസ്ലീം പോരാട്ടമായി മാറിയിരിക്കുകയാണ്. പ്രധാനമായും ഇത് രണ്ട് മണ്ഡലങ്ങളിലാണ് ഉള്ളത്. പൊഖ്‌റാനും ടോങ്കിലുമാണ് പോരാട്ടം ഈ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. പൊഖ്‌റാനില്‍ ഇത് കുറച്ച് ശക്തമായിരിക്കുകയാണ്.

പ്രധാനമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഇവിടെ പോരാട്ടം. ഏറ്റവും സൗഹാദര്‍മായി നിന്നിരുന്ന ഇവരെ ബിജെപിയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആദ്യം ഇറക്കിയത്. അതേസമയം കോണ്‍ഗ്രസ് ബിജെപിയേക്കാളും കടുപ്പിച്ച നിലപാടാണ് എടുത്തിരിക്കുന്നത്. മുസ്ലീം സംരക്ഷകര്‍ എന്ന പേര് വീണ്ടും ഉറപ്പിക്കാനാണ് ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

പൊഖ്‌റാനില്‍ പോരാട്ടം

പൊഖ്‌റാനില്‍ പോരാട്ടം

രാജസ്ഥാനിലെ അറിയപ്പെടുന്ന ഹിന്ദു ആത്മീയ നേതാവായ പ്രതാപ് പൂരിയാണ് പൊഖ്‌റാനില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ഇയാളുടെ തരാതര മഠം ഇന്ത്യയില്‍ പലയിടത്തും സ്വാധീനം ചെലുത്തുന്നുണ്ട്. പ്രതാപ് പൂരി ഈ മഠാധിപനാണ്. ഇയാളെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ഷെയ്ല്‍ മുഹമ്മദിനെയാണ്. പ്രമുഖ മുസ്ലീം പണ്ഡിതനായ ഗാസി ഫക്കീറിന്റെ മകനാണ് ഷെയ്ല്‍. ഇയാള്‍ രാജ്യത്തുടനീളമുള്ള മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ വലിയ നേതാവാണ്. അതിര്‍ത്തി വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ സ്വാധീന ശക്തി.

മതത്തിന്റെ പേരിലുള്ള പോരാട്ടം

മതത്തിന്റെ പേരിലുള്ള പോരാട്ടം

ഇതാണ് ഇപ്പോള്‍ മതത്തിന്റെ പേരിലുള്ള പോരാട്ടമായി മാറിയത്. ഇവര്‍ പൊഖ്‌റാനില്‍ മാത്രമല്ല സംസ്ഥാനത്താകെ സ്വാധീനമുള്ളവരാണ്. അതുകൊണ്ട് വിഷയം ഹിന്ദു-മുസ്ലീം പോരാട്ടമായി മാറ്റിയത് ബിജെപിയാണ്. ജെയ്‌സാല്‍മീര്‍ ജില്ലയിലാണ് പൊഖ്‌റാനുള്ളത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ ഇവിടെ ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തുന്നത്. യോഗി ആദിത്യനാഥാണ് ഇവിടെ ബിജെപിക്കായി പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയാണ് എത്തുന്നത്.

വര്‍ഗീയമായി വിഭജിച്ചു

വര്‍ഗീയമായി വിഭജിച്ചു

ബിജെപി ആരോപിക്കുന്നത് കോണ്‍ഗ്രസ് പോരാട്ടത്തെ വര്‍ഗീയമായി ചിത്രീകരിച്ചു എന്നാണ്. ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട ആവശ്യമില്ലായിരുന്നെന്ന് പ്രതാപ് പൂരി പറയുന്നു. ഹിന്ദുക്കളുടെയും പശുക്കളുടെയും സംരക്ഷണമാണ് ഇവിടെ ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. അതേസമയം രജപുത്ര വിഭാഗത്തിന്റെ വോട്ടുകള്‍ ഇത് വഴി ബിജെപിയിലെത്തുമെന്ന് വസുന്ധര രാജ കണക്ക് കൂട്ടുന്നു. പൂരി രജപുത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ്.

1.94 ലക്ഷം വോട്ടര്‍മാര്‍

1.94 ലക്ഷം വോട്ടര്‍മാര്‍

മണ്ഡലത്തില്‍ 1.94 വോട്ടര്‍മാണ് ഉള്ളത്. കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങള്‍ കുടിവെള്ള പ്രശ്‌നവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2013ല്‍ ഷെയ്ല്‍ മുഹമ്മദ് ഇവിടെ മത്സരിച്ചപ്പോള്‍ ബിജെപിയോട് തോറ്റിരുന്നു. ഷെയ്ത്താന്‍ സിംഗിനോട് 34, 444 വോട്ടുകള്‍ക്കാണ് മുഹമ്മദ് പരാജയപ്പെട്ടത്. ഇത്തവണ അത് പോലെയാവില്ലെന്ന് അദ്ദേഹം പറയുന്നു. മണ്ഡലത്തില്‍ 55000 മുസ്ലീം വോട്ടര്‍മാരുണ്ട്. 35000 ദളിത് വോട്ടര്‍മാരുമുണ്ട്. ഇവരിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ടോങ്കില്‍ സച്ചിന്‍ പൈലറ്റ്

ടോങ്കില്‍ സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിക്കുന്ന സച്ചിന്‍ പൈലറ്റാണ് ഇവിടെ സ്ഥാനാര്‍ത്ഥി. യൂനുസ് ഖാനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി ഹിന്ദു മുസ്ലീം പോരാട്ടമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. മുസ്ലീം മണ്ഡലമാണ് ടോങ്ക്. അതുകൊണ്ടാണ് ഇത്തരമൊരു നീക്കം ബിജെപി നടത്തുന്നത്. ഇവിടെ 2,23000 വോട്ടര്‍മാരുണ്ട്. അതില്‍ 55000 മുസ്ലീം സ്ഥാനാര്‍ത്ഥികളുണ്ട്. ബാക്കി വിവിധ വിഭാഗങ്ങളാണ്. ഇവര്‍ നിലവില്‍ കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

പോരാട്ടം തീപ്പാറും

പോരാട്ടം തീപ്പാറും

ടോങ്കില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ബിജെപിയുടെ നീക്കം.അജിത് മേത്തയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് നീക്കിയത് അതുകൊണ്ടാണ്. മേത്ത ഈ മണ്ഡലത്തില്‍ 30000 വോട്ടിന് വിജയിച്ച നേതാവാണ്. എന്നാല്‍ ഇവിടെ ഹിന്ദു മുസ്ലീം പോരാട്ടം വന്നാല്‍ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് സൗദി സയ്യിദിയെ ടോങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സയ്യിദി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ടോങ്കില്‍ ഇതേ സമവാക്യം നിലനില്‍ക്കുന്നതില്‍ പോരാട്ടം തീപ്പാറും

രാജസ്ഥാനിലെ റിപ്പോര്‍ട്ട് കാര്‍ഡ്

രാജസ്ഥാനിലെ റിപ്പോര്‍ട്ട് കാര്‍ഡ്

രാജസ്ഥാന്‍ റിപ്പോര്‍ട്ട് കാര്‍ഡ് എന്ന പേരില്‍ കോണ്‍ഗ്രസ് പുതിയ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇത് വസുന്ധര രാജയുടെ ഭരണത്തെ വിലയിരുത്തുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ് ഈ റിപ്പോര്‍ട്ട്. ബിജെപി സര്‍ക്കാരിന്റേത് ചരിത്രത്തിലെ ഏറ്റവും മോശം സര്‍ക്കാരെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും പ്രകടനം ഇതിലുണ്ട്. വസുന്ധരയുടെ മണ്ഡലമായ ജല്‍റപട്ടണിലാണ് ഇപ്പോള്‍ ഇതിന്റെ സര്‍വേ നടകുന്നത്. ഇതില്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യസന്ധമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 6.9 മില്യണ്‍ ലൈക്കുകളാണ് ഇതിന് ലഭിച്ചത്. രാജസ്ഥാന്‍ ബിജെപി ഘടകത്തിന്റെ മൊത്തം ലൈക്കുകള്‍ 1.4 മില്യണാണ്.

ഹിമന്ത ബിശ്വ ശര്‍മ ബിജെപിക്ക് തന്ത്രങ്ങളൊരുക്കും.... മിസോറാമില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ്!!ഹിമന്ത ബിശ്വ ശര്‍മ ബിജെപിക്ക് തന്ത്രങ്ങളൊരുക്കും.... മിസോറാമില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പ്!!

പോലീസ് സുപ്രീം കോടതിയെ സമീപിക്കുന്നു.... ശബരിമല വിധി നടപ്പാക്കാന്‍ പുതിയ നീക്കംപോലീസ് സുപ്രീം കോടതിയെ സമീപിക്കുന്നു.... ശബരിമല വിധി നടപ്പാക്കാന്‍ പുതിയ നീക്കം

English summary
religious battle in pokran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X