കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയുടെ അമ്മ വീണ്ടും ഹിന്ദുവായി; കര്‍ണാടകയില്‍ ചര്‍ച്ചുകള്‍ എണ്ണുന്നു; പ്രതിഷേധം

Google Oneindia Malayalam News

ബെംഗളൂരു: ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് പുതിയ സര്‍വ്വെ. പിന്നാക്ക ക്ഷേമ കാര്യത്തിനുള്ള നിയമസഭാ സമിതിയുടെ ആവശ്യപ്രകാരമാണ് സര്‍വ്വെ നടത്തുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ചകളും മത സ്ഥാപനങ്ങളും കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമത്രെ.

എന്നാല്‍ ഇതിന് പിന്നില്‍ ക്രൈസ്തവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധവുമായി ക്രൈസ്തവ നേതാക്കള്‍ രംഗത്തെത്തി. തീവ്ര സംഘങ്ങളുടെ താല്‍പ്പര്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു. അതിനിടെ ക്രൈസ്തവ മതം സ്വീകരിച്ച ബിജെപി എംഎല്‍എയുടെ അമ്മ വീണ്ടും ഹിന്ദുവായി. വിശദാംശങ്ങള്‍ ഇങ്ങനെ...

മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍മമ്മൂട്ടി പറഞ്ഞ ആ പരിഹാരം നേട്ടമായി; മാസത്തില്‍ 4 തവണ വരെ ഗള്‍ഫില്‍ പോയി- വിനോദ് കോവൂര്‍

1

ക്രൈസ്തവ മിഷിനറി സംഘങ്ങള്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് തീവ്ര സംഘടനകള്‍ കുറേകാലമായി ആരോപണം ഉന്നയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ചുകളുടെയും മത സ്ഥാപനങ്ങളുടെയും കണക്കെടുക്കാന്‍ നിയമസഭാ സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മതംമാറ്റം പരിശോധിക്കാനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താനുമാണിത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

2

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമാണ് സര്‍വ്വെ നടത്തുന്നത്. ഒക്ടോബര്‍ 13ന് ചേര്‍ന്ന നിയമസഭാ സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഹൊസദുര്‍ഹ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗൂലിഹാട്ടി ശേഖര്‍ ആണ് സമിതി അധ്യക്ഷന്‍. ഇദ്ദേഹത്തിന്റെ അമ്മ നേരത്തെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയിരുന്നു.

3

കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അത് കണ്ടെത്തുകയാണ് സര്‍വ്വെയുടെ ലക്ഷ്യമെന്നും ഗൂലിഹാട്ടി ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജില്ലയായ ചിത്രദുര്‍ഗയില്‍ വരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നാണ് ബിജെപി എംഎല്‍എയുടെ ആരോപണം. കര്‍ണാടക സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് 1790 ചര്‍ച്ചുകള്‍ ഉണ്ട് എന്നും എംഎല്‍എ പറഞ്ഞു.

4

നിയമവിരുദ്ധമായി ഒട്ടേറെ ചര്‍ച്ചുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഇത് കണ്ടെത്തുന്നതിനാണ് പുതിയ സര്‍വ്വെ എന്ന് ഗൂലിഹാട്ടി ശേഖര്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് 36 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചര്‍ച്ചുകള്‍ക്ക് പുറമെ, ബൈബിള്‍ സൊസൈറ്റികളും മതപരിവര്‍ത്തനം നടത്തുന്നുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും പുരോഹിതന്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും എംഎല്‍എ പറഞ്ഞു.

കല്ലും ഓലയും വരെ രക്ഷാ ആയുധം; മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇവര്‍... ചേട്ടാ എന്ന വിളി...കല്ലും ഓലയും വരെ രക്ഷാ ആയുധം; മരണവക്കില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇവര്‍... ചേട്ടാ എന്ന വിളി...

5

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അല്ലാത്തവ അടച്ചുപൂട്ടും. അത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗൂലിഹാട്ടി ശേഖര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ സമുദായ നേതാക്കള്‍ രംഗത്തുവന്നു. ബെംഗളൂരു അതിരൂപതയിലെ റവ. പീറ്റര്‍ മക്കാഡോ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

6

ക്രൈസ്തവ ആരാധനാലയങ്ങളുടെ കണക്കെടുക്കുന്നത് അംഗീകരിക്കാനാകില്ല. അനാവശ്യമായ നടപടിയാണ് ബിജെപി സര്‍ക്കാരിന്റേത്. ഇതുമൂലം ഞങ്ങളുടെ പാസ്റ്റര്‍മാരെയും സിസ്റ്റര്‍മാരെയും തിരിച്ചറിയാനും ടാര്‍ഗറ്റ് ചെയ്യാനും വഴിയൊരുക്കും. അക്രമ സംഭവങ്ങള്‍ ഉത്തരേന്ത്യയിലും കര്‍ണാടകത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കൂടുതല്‍ പേര്‍ ക്രൈസ്തവ മതം സ്വീകരിക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ക്രൈസ്തവരുടെ എണ്ണം കുറഞ്ഞുവരുന്നത്. മതമൗലികവാദ സംഘടനകളുടെ സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ കണക്കെടുപ്പിന് കാരണം. ക്രൈസ്തവ സമുദായത്തെ മാത്രം എന്തുകൊണ്ട് ലക്ഷ്യമിടുന്നു എന്നും പീറ്റര്‍ മക്കാഡോ ചോദിക്കുന്നു.

അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല; 15 കിലോ കുറച്ചു എന്ന് മാത്രം... വൈറലായി ഖുശ്ബുവിന്റെ ചിത്രങ്ങള്‍

7

അതേസമയം, ക്രിസ്തുമതം സ്വീകരിച്ച ഒമ്പത് പേര്‍ വീണ്ടും ഹിന്ദുവായി. ബിജെപി എംഎല്‍എ ഗൂലിഹാട്ടി ശേഖറിന്റെ അമ്മയും ഇതില്‍പ്പെടും. ഹൊസദുര്‍ഗയിലെ ഹലുരാമേശ്വര ക്ഷേത്രത്തില്‍ വച്ച് ഇവര്‍ക്ക് സ്വീകരണം നല്‍കി. തന്റെ അമ്മ ക്രിസ്ത്യാനി ആയതിലുള്ള പ്രതിഷേധം എംഎല്‍എ നേരത്തെ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ വച്ചാണ് ഇവര്‍ മതം മാറിയതെന്നും ഇപ്പോള്‍ ഹിന്ദുക്കളായി തിരിച്ചെത്തി എന്നും എംഎല്‍എ പറഞ്ഞു.

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
Religious Conversion: Churches Survey in Karnataka; Christian Community Protested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X