കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 പേര്‍ മതംമാറി; ശേഷം ബിജെപി നേതാവിനൊപ്പമെത്തി പരാതി നല്‍കി, 9 പേര്‍ക്കെതിരെ കേസ്...

Google Oneindia Malayalam News

ന്യൂഡല്‍ഹി: 400 പേരെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്ന് ആരോപിച്ച് 9 പേര്‍ക്കെതിരെ കേസെടുത്തു. ഹിന്ദുക്കളെ ക്രിസ്തു മതത്തിലേക്ക് മാറ്റിയെന്നാണ് ആരോപണം. മതംമാറിയവര്‍ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിര്‍ബന്ധിച്ചാണ് മതംമാറ്റിയതെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം.

s

കൊവിഡ് കാലത്തെ പ്രതിസന്ധിയിലാണ് ക്രിസ്തുമതത്തിലെ ചിലര്‍ ഇവരുമായി ബന്ധപ്പെട്ടതത്രെ. തുടര്‍ന്ന് മതംമാറ്റത്തിന് നിര്‍ബന്ധിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ബിജെപി നേതാവിനൊപ്പമാണ് പരാതിക്കാര്‍ ബ്രഹ്മപുത്രി പോലീസ് സ്‌റ്റേഷനില്‍ എത്തിയതും പരാതി നല്‍കിയതും. ജില്ലാ പോലീസ് മേധവിക്കും പരാതി നല്‍കിയിട്ടുണ്ട്. മതം മാറിയാല്‍ പണവും ഭക്ഷണവും നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇലോണ്‍ മസ്‌കിനെ മറിച്ചിടുമോ സൗദി രാജകുമാരന്‍; ഇതൊരു സ്ട്രാറ്റജിയെന്ന് ബിന്‍ തലാല്‍... ചീഫ് ട്വിറ്റ് എന്ന്ഇലോണ്‍ മസ്‌കിനെ മറിച്ചിടുമോ സൗദി രാജകുമാരന്‍; ഇതൊരു സ്ട്രാറ്റജിയെന്ന് ബിന്‍ തലാല്‍... ചീഫ് ട്വിറ്റ് എന്ന്

മതംമാറാനും ആധാര്‍ കാര്‍ഡിലെ പേര് മാറ്റാനും നിര്‍ബന്ധിച്ചു. ദീപാവലി ദിനത്തില്‍ പ്രാര്‍ഥിക്കുന്ന വേളയില്‍ അവര്‍ വീട്ടിലേക്ക് വരികയും ദൈവങ്ങളുടെ പ്രതിമകള്‍ തകര്‍ക്കുകയും ചെയ്തു. മതം മാറിയാല്‍ ഇത്തരത്തില്‍ ഹിന്ദു പ്രതിമകളുടെ മുന്നില്‍ പ്രാര്‍ഥിക്കരുത് എന്ന് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി... തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്.

ഛാബിലി എന്ന ശിവ, ബിന്‍വ, അനില്‍, സര്‍ദാര്‍, നിക്കു, ബസസന്ത്, പ്രേമ, തിത്‌ലി, റാണി എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പീയുഷ് സിങ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉടന്‍ നിര്‍ദേശം നല്‍കി. അന്വേഷണം നടക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.

മീററ്റിലെ ചേരിയില്‍ താമസിക്കുന്ന പിന്നാക്ക വിഭാഗക്കാരാണ് പരാതിക്കാര്‍. കൊവിഡ് കാലത്ത് സഹായം നല്‍കിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സഹായം നല്‍കല്‍ പതിവാക്കിയ ശേഷം ക്രിസ്തുവാണ് ഏകദൈവമെന്ന് ഇവര്‍ പറഞ്ഞുവത്രെ. ശേഷം ചര്‍ച്ചില്‍ എത്താനും പറഞ്ഞു. ആയുധങ്ങളുമായി എത്തി പിന്നീട് ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും രണ്ടു ലക്ഷം രൂപ തിരിച്ചുതരണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

English summary
Religious Conversions In Uttar Pradesh: Police Registered Case Against 9 Christians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X