കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസംഘടനകളുടെ സ്വത്തിന്റെ 80 ശതമാനം ദുരിതാശ്വാസത്തിന് നല്‍കണം;പ്രധാനമന്ത്രിക്ക് കത്ത്

  • By Anupama
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയെ പ്രതിരോധിക്കുന്നകിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മതസംഘടനകളുടെ സ്വത്തിന്റെ 80 ശതമാനം നല്‍കാന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. ഡെറാഡൂണ്‍ സ്വദേശിയായ പത്താം ക്ലാസുകാരനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

രാജ്യം നിലവില്‍ നേരിടുന്ന ആരോഗ്യ അടിയന്തിരാവസ്ഥ വൈകാരതെ സാമ്പത്തിക അടിയന്തിരാവസ്ഥയായി മാറുമെന്നും ഇതില്‍ തൊഴില്‍ നഷ്ടത്തിലേക്കും ദാരിദ്ര്യത്തിലേക്കും കാര്യങ്ങള്‍ എത്തിക്കുമെന്നും കത്തില്‍ പറയുന്നു. ഇത് തടയുന്നതിനായി മതസാമുദായിക ട്രസ്റ്റുകള്‍ അവരുടെ പണത്തില്‍ നിന്ന് 80 ശതമാനം സംഭാവന നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് വിദ്യാര്‍ത്ഥി കത്തില്‍ ആവശ്യപ്പെടുന്നത്.

modi

എല്ലാ മതങ്ങളിലുള്ള ട്രസ്റ്റുകള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം നല്‍കണമെന്നും അത് കര്‍ശനമാക്കണമെന്നും കത്തില്‍ പറയുന്നു. മത സാമൂദായിക സംഘടനകള്‍ ഇത്തരത്തില്‍ പണം നല്‍കുകയാണെങ്കില്‍ സര്‍ക്കാരിന് മറ്റു രീതിയില്‍ പണം കണ്ടെത്തേണ്ട ബാധ്യത ഉണ്ടാവില്ലെന്നും കത്തില്‍ വിശദീകരിക്കുന്നു.

കൊറോണയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ ധനവിനിമയത്തെ കാര്യമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.

ലോകത്തിതുവരേയും കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 31000 പിന്നിട്ടു. എഫ്എഫ്പി പുറത്ത് വിട്ട കണക്ക് പ്രകാരം 1,412 പേരാണ് ഞായറാഴ്ച വരെ മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 25 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം.

കേരളത്തില്‍ 20 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ഒന്ന് വീതം ആളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 202 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകനാണ്.

പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്.

English summary
Religious trusts Donate their Wealth To India; Letter To PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X