കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് മാർഗ്ഗമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ 71ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. ഞായറാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ . ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്. പൌരത്വ നിയമഭേദഗതിക്കതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് ആയുധധാരികളായ ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ദേശീയ യുദ്ധസ്മാരകത്തിലാണ് ഇത്തവണ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നത്. അമർ ജവാൻ ജ്യോതിയി പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അർപ്പിക്കുന്ന ചടങ്ങ് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്.

മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ, സത്യനാരായണ മുണ്ടെക്ക് പത്മഭൂഷൺ: 21 പേർക്ക് പത്മ പുരസ്കാരങ്ങൾമൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ, സത്യനാരായണ മുണ്ടെക്ക് പത്മഭൂഷൺ: 21 പേർക്ക് പത്മ പുരസ്കാരങ്ങൾ

കരനാവിക സേനകളുടെ പ്രൌഡി പ്രകടമാകുന്ന പരേഡാണ് ഇത്തവണ രാജ്പഥിൽ അരങ്ങേറുക. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. പഞ്ചാബ് സ്വദേശിനിയായ ക്യാപ്റ്റൻ ടാനിയ ഷേർഗില്ലാണ് കരസേനയുടെ സിഗ്നൽ കോറത്തെ നയിക്കുന്നത്. കരസേനയുടെ പുരുഷന്മാർ മാത്രം ഉൾപ്പെടുന്ന സംഘത്തെ ഒരു വനിത നയിക്കുന്നത് ആദ്യമായാണ്.

ramnathkovind-15

ഫേഷ്യൽ റെക്കഗ്നീഷൻ സംവിധാനങ്ങളും ഡ്രോണുകളും സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 10000 പോലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലി പോലീസ് വിന്യസിച്ചിട്ടുള്ളത്. ചാന്ദിനി ചൌക്ക്, ചെങ്കോട്ട എന്നിവിടങ്ങളിൽ 150 ലധികം സിസിടിവി ക്യാമറകളും സുരക്ഷ കണക്കിലെടുത്ത് വിന്യസിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളുടേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ദില്ലിയിൽ 5000-6000 പോലീസ് ഉദ്യോസ്ഥരെയും 50 കമ്പനി പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

English summary
Remain non violent when fighting for a cause: Ramnath Kovind on RD eve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X