മായാവതി വേശ്യയെക്കാള്‍ താഴെയെന്ന്...ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടിൻറെ പണി പോയി!
ലഖ്നൊ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബി ജെ പി നേതാവിന് പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായി. ഉത്തര്‍ പദേശില്‍ ബി ജെ പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് ആണ് വിവാദത്തില്‍ പെട്ടത്. വൈസ് പ്രസിഡണ്ടായ ശേഷം ലഭിച്ച സ്വീകരണത്തിലാണ് ഇദ്ദേഹം മായാവതിക്കെതിരെ ആഞ്ഞടിച്ചത്.
മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു എന്നായിരുന്നു ശങ്കര്‍ സിങിന്റെ കമന്റ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ് എന്ന് പറഞ്ഞ ശേഷമായിരുന്നു ശങ്കര്‍ സിങ് മായാവതിക്കെതിരെ അപമാനകരമായ ഭാഷ പ്രയോഗിച്ചത്.

ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും മായാവതി ടിക്കറ്റ് നല്കുന്നു. രണ്ട് കോടിയുമായി മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കും ടിക്കറ്റ് നല്കുന്നു. മൂന്ന് കോടിയും കൊണ്ട് മറ്റാരെങ്കിലും വന്നാല്‍ നേരത്തെ ാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി പുതിയ ആളെ തിരഞ്ഞെടുക്കുന്നു. ഇവരുടെ സ്വഭാവം വേശ്യയെക്കാള്‍ കഷ്ടമാണ്. സിംഗിന്റെ വാക്കുകള്‍ക്കെതിരെ മായാവതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
സംഭവം വലിയ വിവാദമായി. ഇതിന് പിന്നാലെയാണ് ശങ്കര്‍ സിങിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയാണ് ശങ്കര്‍ സിങിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉത്തര്‍ പ്രദേശ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുകയാണ്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications