കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി വേശ്യയെക്കാള്‍ താഴെയെന്ന്...ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടിൻറെ പണി പോയി!

  • By Desk
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ബി ജെ പി നേതാവിന് പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമായി. ഉത്തര്‍ പദേശില്‍ ബി ജെ പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് ആണ് വിവാദത്തില്‍ പെട്ടത്. വൈസ് പ്രസിഡണ്ടായ ശേഷം ലഭിച്ച സ്വീകരണത്തിലാണ് ഇദ്ദേഹം മായാവതിക്കെതിരെ ആഞ്ഞടിച്ചത്.

<strong>കളഞ്ഞല്ലോ രാഹുലേ... പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം വൈറലാകുന്നു!</strong>കളഞ്ഞല്ലോ രാഹുലേ... പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം വൈറലാകുന്നു!

മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു എന്നായിരുന്നു ശങ്കര്‍ സിങിന്റെ കമന്റ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ് എന്ന് പറഞ്ഞ ശേഷമായിരുന്നു ശങ്കര്‍ സിങ് മായാവതിക്കെതിരെ അപമാനകരമായ ഭാഷ പ്രയോഗിച്ചത്.

mayawati

ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും മായാവതി ടിക്കറ്റ് നല്‍കുന്നു. രണ്ട് കോടിയുമായി മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു. മൂന്ന് കോടിയും കൊണ്ട് മറ്റാരെങ്കിലും വന്നാല്‍ നേരത്തെ ാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി പുതിയ ആളെ തിരഞ്ഞെടുക്കുന്നു. ഇവരുടെ സ്വഭാവം വേശ്യയെക്കാള്‍ കഷ്ടമാണ്. സിംഗിന്റെ വാക്കുകള്‍ക്കെതിരെ മായാവതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

സംഭവം വലിയ വിവാദമായി. ഇതിന് പിന്നാലെയാണ് ശങ്കര്‍ സിങിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയാണ് ശങ്കര്‍ സിങിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉത്തര്‍ പ്രദേശ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുകയാണ്.

English summary
Remark against Mayawati: UP BJP leader Dayashankar Singh removed from all party posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X