പ്രവാചക നിന്ദ; എംഎല്‍എയെ ബിജെപി സസ്പെന്റ് ചെയ്തു, നടപടി പ്രതിഷേധം ശക്തമാകവെ
ഹൈദരാബാദ്: പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ബിജെപി എംഎല്‍എ ടി രാജ സിങിനെ പാര്‍ട്ടി സസ്പെന്റ് ചെയ്തു. ഹൈദരാബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പാര്‍ട്ടിയും നടപടിയെടുത്തത്. രാജയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ മുസ്ലിങ്ങള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെലങ്കാന നിയമസഭയില്‍ ബിജെപിക്കുള്ള ഏക എംഎല്‍എയാണ് രാജ സിങ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രാജ സിങിനെതിരെ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതാണ് പാര്‍ട്ടിയും നടപടിയെടുക്കാന്‍ കാരണം. ബിജെപിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുമെന്ന സൂചനകള്‍ക്കിടെയാണ് പാര്‍ട്ടി നടപടി. വീഡിയോ തയ്യാറാക്കിയതിന്റെ ഉത്തരവാദി രാജ സിങ് മാത്രമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു.
ഹൈദരാബാദില്‍ തിങ്കളാഴ്ച രാത്രി വന്‍ പ്രതിഷേധമാണ് നടന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്തും ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളിലും പ്രകടനങ്ങള്‍ നടന്നു. മജ്ലിസ് പാര്‍ട്ടിയുടെ നേതാക്കളും ജനപ്രതിനിധികളും പോലീസ് സ്റ്റേഷനിലെത്തുകയും പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും പല ഭാഗങ്ങളിലും പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു.
ഹാസ്യാവതാരകന്‍ മുനവ്വര്‍ ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് രാജ സിങ് രംഗത്തുവന്നിരുന്നു. പിന്നീട് രാജ സിങ് പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തിറക്കി. ഇതിലാണ് പ്രവാചകനെ അവഹേളിക്കുന്നത്. താന്‍ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് പിന്‍വലിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ ശേഷം രാജ സിങ് പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം മറ്റൊരു വീഡിയോ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് യുട്യൂബ് വീഡിയോ പിന്‍വലിച്ചത്. ഞാന്‍ പുറത്തിറങ്ങിയാല്‍ മറ്റൊരു വീഡിയോ ഇറക്കും. അത് എന്റെ ധര്‍മമാണെന്നും രാജ സിങ് പറഞ്ഞു.
ഹൈദരാബാദിലെ ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജ സിങ്. മണ്ഡലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ വലിയ അനുയായി വൃന്ദമുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. രാജ ഭയ്യ, ടൈഗര്‍ രാജ എന്നീ വിളിപ്പേരും അദ്ദേഹത്തിന് അനുയായികള്‍ക്കിടയിലുണ്ട്. നേരത്തെ ബിജെപിക്ക് അഞ്ച് എംഎല്‍എമാര്‍ തെലങ്കാനയിലുണ്ടായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ നാലു പേര് തോറ്റപ്പോള്‍ രാജ സിങ് മാത്രമാണ് ബിജെപി ടിക്കറ്റില്‍ ജയിച്ചത്.
ബജ്റംഗ്ദള്‍ നേതാവായിരുന്ന രാജ സിങ് 2009ലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ടിഡിപി മുന്‍സിപ്പല്‍ കൗണ്‍സിലറായിട്ടുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഗോശമഹല്‍ മണ്ഡലം പിടിച്ചെടുത്തായിരുന്നു ആദ്യ ജയം. മുമ്പും വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിലായ വ്യക്തിയാണ് രാജ സിങ്. ഇതുവരെ 75 കേസുകള്‍ അദ്ദേഹത്തിനെതിരേയുണ്ട്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications