കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12.5 കിലോ സ്വര്‍ണ്ണം ധരിച്ച് 'ലളിത ജീവിതം' നയിക്കുന്ന സ്വാമിക്ക് കാവലിന് 25 പോലീസുകാര്‍!!

Google Oneindia Malayalam News

മീററ്റ്: നാല് കോടി രൂപയുടെ സ്വര്‍ണ്ണം ധരിച്ച് 'ലളിത ജീവിതം' നയിക്കുന്ന സ്വാമിക്ക് കാവലിന് 25 പോലീസുകാര്‍. സ്വര്‍ണ്ണം ധരിച്ചാല്‍ സാമാധാനമുണ്ടാകുമെന്ന് വിശ്വസിക്കുന്ന ഗോള്‍ഡന്‍ ബാബയ്ക്കാണ് 25 പോലീസുകാരുടെ കാവല്‍ ലഭിച്ചിരിക്കുന്നത്. രണ്ട് പേരായിരുന്നു ഇതിനു മുന്നെ കാവലിനുണ്ടായിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ 25 ആയി വര്‍ധിപ്പിച്ചു.

ഈ സ്വാമിയുടെ 'വില' മൂന്ന് കോടിയാണ്... നല്ല ഗോള്‍ഡന്‍ സ്വാമി!!!ഈ സ്വാമിയുടെ 'വില' മൂന്ന് കോടിയാണ്... നല്ല ഗോള്‍ഡന്‍ സ്വാമി!!!

ഹരിദ്വാറിലേക്കുള്ള ബാബയുടേയും അനുയായികളുടേയും തീര്‍ത്ഥാടനത്തിനാണ് ഇത്രയുമധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്. സ്വര്‍ണ്ണമാലകളും കൈചെയിനുകളുമാണ് ബാബയുടെ
സ്വര്‍ണ്ണാഭരണ ശേഖരത്തിലുള്ളത്. വജ്രക്കല്ലില്‍ പതിച്ച 27 ലക്ഷം വില മതിക്കുന്ന വാച്ചാണ് മറ്റൊരു ആകര്‍ഷണം. ബാബയെ അനുഗമിച്ച് ഇരുന്നൂറോളം അനുയായികളും തീര്‍ത്ഥാടനത്തിനുണ്ട്.

Golden Baba

യാത്രമധ്യേ മീററ്റിലെത്തിയ ബാബയെ കാണാന്‍ നിരവധി ഭക്തരാണ് എത്തിയത്. ബാബ ക്രൗഡ് പുള്ളര്‍ ആയതുകൊണ്ടാണ് ഇത്രയും സുരക്ഷ ഒരുക്കിയതെന്നാണ് ബാബയുടെ അനുയായി അനില്‍ അന്തില്‍ പറയുന്നത്. ബാബയുടെ ഇരുപത്തി നാലാമത്തെ തീര്‍ത്ഥയാത്രയാണിത്.

ദില്ലിയില്‍ ഗാര്‍മെന്റ് ബിസിനസ്സ് നടത്തിയ വ്യക്തിയായിരുന്നു ബാബ. ഒരുപാട് പാപം ചെയ്തു എന്ന് ഉള്‍വിളി ഉണ്ടായതിനെ തുടര്‍ന്നാണ് സന്യാസം സ്വീകരിച്ചത്. പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ് സന്യാസം സ്വീകരിച്ചതെന്നും ഓരോ വര്‍ഷവും നിര്‍ധനരായ ഇരുന്നൂറോളം പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുക്കുന്നുണ്ടെന്നും ബാബ പറയുന്നു.

ആത്മീയത തേടി 26 കാരി ഒളിച്ചോടി, എത്തിപ്പെട്ടത് കള്ള സന്യാസിയുടെ പുലി മടയില്‍, തുടര്‍ന്ന് വായിക്കൂ..ആത്മീയത തേടി 26 കാരി ഒളിച്ചോടി, എത്തിപ്പെട്ടത് കള്ള സന്യാസിയുടെ പുലി മടയില്‍, തുടര്‍ന്ന് വായിക്കൂ..

സ്വര്‍ണ്ണം വളരെ ചുരുങ്ങിയ അവസരങ്ങളില്‍ മാത്രമേ അഴിച്ചു വെക്കാറുള്ളൂ. ഇത്രയധികം സ്വര്‍ണ്ണം ധരിക്കുന്നത് ജീവന് ഭീഷണിയാണെന്ന് അറിയാം. എന്നാല്‍ സുരക്ഷിയ്ക്ക് പോലീസുള്ളതിനാല്‍ തനിക്ക് ഭയമില്ലെന്ന് ബാബ വ്യക്തമാക്കുന്നു. സ്വന്തമായി സമ്പാദിച്ച പണംകൊണ്ട് ബാബ കുറേ ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭക്തകരുടെ സംഭാവനകൊണ്ടാണ് അദ്ദേഹം ജീവിക്കുന്നതെന്ന് അനുയായി സുനില്‍ അന്തില്‍ പറഞ്ഞു.

English summary
Almost every kanwaria en route to Haridwar these days has heard of ‘Golden Baba’ and wants to have his darshan. The “ascetic”, after all, is a walking jewellery shop, adorning his rather podgy person with glittering gold lockets, armbands that have precious stones embedded in them, rings in all fingers that weigh a total of 12.5 kg — worth about Rs 4 crore — with a specially crafted diamond watch thrown in that costs an additional Rs 27 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X