കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈയ്യിലാണ്.... ശിവസേനയുടെ വെല്ലുവിളി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദം ശക്തമാക്കി ശിവസേന. സംസ്ഥാനത്ത് അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ കൈവശമാണെന്ന് ശിവേസന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന നിലപാട് കടുപ്പിച്ചു എന്നാണ് വ്യക്തമാകുന്നത്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.

1

നേരത്തെ ആദ്യ ശിവസേന ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 1995ല്‍ ഏറെ ഉയര്‍ന്ന് കേട്ട വാക്കാണ് റിമോട്ട് കണ്‍ട്രോള്‍ ഭരണം. സര്‍ക്കാരിനെ നയിക്കുന്നത് ബാല്‍ താക്കറെ ആണെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് ശിവസേന സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരില്‍ തുല്യ അധികാരം വേണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. അധികാരം തുല്യമായി പങ്കിടണമെന്നാണ് ആവശ്യം. അതില്‍ മുഖ്യമന്ത്രി പദം വരെ ഉള്‍പ്പെടും.

മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് റിമോട്ട് കണ്‍ട്രോള്‍ കാര്യം സൂചിപ്പിച്ചത്. ശിവസേന സീറ്റുകള്‍ കുറവാണ് നേടിയത്. പക്ഷേ ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങള്‍ക്കുണ്ട്. ശിവസേന ബിജെപിയെ പിന്നില്‍ നിന്ന് കുത്തുമെന്ന വാദം ഇല്ലാതായിരിക്കുകയാണ്. ഒരു കടുവ താമര പിടിച്ച് നില്‍ക്കുന്ന ചിഹ്നവും ഈ ലേഖനത്തോടൊപ്പമുണ്ട്. ബിജെപിയുടെ എല്ലാ തന്ത്രങ്ങളും പാളി. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി ബിജെപിയില്‍ എത്തിക്കാന്‍ ശ്രമിച്ചതും തിരിച്ചടിയായെന്ന് റാവത്ത് പറഞ്ഞു.

അതേസമയം വിദര്‍ഭയിലെ രണ്ട് എംഎല്‍എമാര്‍ കൂടി ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവര്‍ പ്രാദേശിക പാര്‍ട്ടി എംഎല്‍എമാരാണ്. അചല്‍പൂര്‍ എംഎല്‍എ ബച്ചു കാഡു, മേല്‍ഘട്ട് എംഎല്‍എ രാജ്കുമാര്‍ പട്ടേല്‍ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്. പ്രഹാര്‍ ജന്‍ശക്തി പാര്‍ട്ടിയുടെ ജനപ്രതിനിധികളാണ് ഇവര്‍. ഇതോടെ ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. അമിത് ഷായില്‍ ഉറപ്പ് എഴുതി ലഭിച്ചാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്നാണ് ശിവസേനയുടെ നിലപാട്.

 ലഡു വിതരണം, പടക്കം പൊട്ടിക്കല്‍, ഡികെ ശിവകുമാറിന്റെ ജാമ്യത്തില്‍ ആഘോഷവുമായി കോണ്‍ഗ്രസ് ലഡു വിതരണം, പടക്കം പൊട്ടിക്കല്‍, ഡികെ ശിവകുമാറിന്റെ ജാമ്യത്തില്‍ ആഘോഷവുമായി കോണ്‍ഗ്രസ്

English summary
remote control of power with uddhav says shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X