കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാതകളിലെ വരമ്പുകള്‍ നീക്കണമെന്ന് ഗതാഗതവകുപ്പ്

Google Oneindia Malayalam News

ദില്ലി: ദേശീയ പാതകളിലെ വരമ്പുകള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവ നീക്കം ചെയ്യണമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദശം നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ പൊതുമരാമത്ത് വകുപ്പുകള്‍,നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,അതിര്‍ത്തി പ്രദേശങ്ങളിലെ റോഡു സംരക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച്ചയോടെ ഇതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കും.

-speed-hump

ഗതാഗതവകുപ്പ് പ്രസിദ്ധപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 2014 ല്‍ ദേശീയപാതകളിലുണ്ടായ അപകടങ്ങളില്‍ 4726 പേരും റോഡിലെ കുഴികള്‍ കാരണമുണ്ടായ അപകടങ്ങളില്‍ 6672 പേരുമാണ് മരിച്ചത്. സ്പീഡ്‌ബ്രേക്കറിലിടിച്ച് നിയന്ത്രണം വിട്ടായിരുന്നു മിക്ക അപകടങ്ങളും.ദേശീയ പാതകളില്‍ സ്പീഡ് ബ്രേക്കറുകള്‍ ആവശ്യമില്ലെന്നും അതു വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും പലയിടങ്ങളിലും സ്പീഡ് ബ്രേക്കറുകള്‍ വാഹനവേഗത മനസ്സിലാക്കി അമിത വേഗത തടയാനാണ് ഉപയോഗപ്പെടുത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കാല്‍ നടയാത്രക്കാര്‍ ദേശീയ പാതകളില്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലിലൂടെ കടന്നു പോകുന്ന ദേശീയ പാതകളില്‍. ദേശീയ പാതകളില്‍ സ്പീഡ് ബ്രേക്കറുകളുടെ ആവശ്യമില്ലെന്നും അപകട സാധ്യത കുറയ്ക്കുന്നതിനായി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യത വിവിധ ഏജന്‍സികള്‍ പരിശോധിക്കണമെന്നും ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.കെ.കപില ഗതാഗതവകുപ്പ് തീരുമാനത്തെ അനുകൂലിച്ചു വ്യക്തമാക്കി.

English summary
Remove all speed bumps on NHs: Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X