കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവ്വകലാശാലയ്ക്കും മതമോ? അതൊന്നും വേണ്ടെന്ന്... അലിഗഡ്, ബനാറസ് സർവ്വകലാശാലയുടെ പേരുകൾ മാറും!

  • By Akshay
Google Oneindia Malayalam News

ദില്ലി: സർവ്വകലാശാലകളുടെ പേരുകൾക്ക് മുന്നിൽ ഹിന്ദു, മസ്ലീം എന്ന് വേണ്ടെന്ന് നിർദേശം. യുജിസി നിയോഗിച്ച കമ്മിറ്റികളിലൊന്ന് നടത്തിയ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പത്ത് കേന്ദ്ര സര്‍വ്വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇത് പ്രകാരം യുജിസി അഞ്ച് കമ്മിറ്റികളെ നിയോഗിക്കുകയും ചെയ്തു. തുടർന്ന് ഏപ്രിലില്‍ യുജിസി നിയോഗിച്ച അഞ്ച് കമ്മിറ്റികളിലൊന്ന് അലിഗഢ് സര്‍വ്വകലാശാലയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ കമ്മിറ്റി അന്വേഷണം നടത്തിയില്ലെങ്കിലും പാനല്‍ യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി.എച്ച്.യുവിനേയും പരാമര്‍ശിച്ചിട്ടുണ്ട്.

മുസ്ലീം എന്ന വാക്ക് ഒഴിവാക്കണം

മുസ്ലീം എന്ന വാക്ക് ഒഴിവാക്കണം

അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്ക് ഒഴിവാക്കി അലിഗഢ് സര്‍വ്വകലാശാല എന്നോ അല്ലാത്തപക്ഷം സര്‍വ്വകലാശാല സ്ഥാപകന്‍ സര്‍ സർ സയ്യിദ് അഹമ്മദ് ഖാൻ സർവ്വകലാശാല എന്നോ മാറ്റണമെന്നാണ് പാനൽ നിർദേശിക്കുന്നത്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാല

ബനാറസ് ഹിന്ദു സര്‍വ്വകലാശാല

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരും ഭേദഗതി ചെയ്യാനാണ് യുജിസി പാനൽ നിർദേശിക്കുന്നത്.

മതേതര സ്വഭാവം

മതേതര സ്വഭാവം

സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവം പ്രകടിപ്പിക്കാനാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നാണ് സൂചനകള്‍. സര്‍വ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം നിലനിര്‍ത്തണമെന്ന് പാനല്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സർവ്വകലാശാലകൾ

മറ്റ് സർവ്വകലാശാലകൾ

അലിഗഢിനു പുറമേ പോണ്ടിച്ചേരി സര്‍വ്വകലാശാല, അലഹബാദ് സര്‍വ്വകലാശാല, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് കേന്ദ്രസര്‍വ്വകലാശാല, രാജസ്ഥാന്‍ കേന്ദ്രസര്‍വ്വകലാശാല, ജമ്മു കേന്ദ്ര സര്‍വ്വകലാശാല, മഹാത്മഗാന്ധി അന്തരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വാര്‍ധ, ത്രിപുര സര്‍വ്വകലാശാല, ഹരി സിങ് ഗൗര്‍ സര്‍വ്വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കമ്മിറ്റി അന്വേഷണം നടത്തിയത്.

നിർദേശം

നിർദേശം

സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ, ഗവേഷണ,സാമ്പത്തിക, അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ കുറിച്ചാണ് കമ്മിറ്റി അന്വേഷണം നടത്തിയത്. അന്വേഷണത്തിന് ശേഷമാണ് ഇത്തരത്തിൽ ഒരു നിദേശം .യുജിസി ന്ർദേസിച്ച കമറ്റി മുന്നോട്ട വെച്ചത്.

English summary
A government audit of central universities has suggested that the words ‘Muslim’ and ‘Hindu’ be dropped from the names of Aligarh Muslim University (AMU) and Banaras Hindu University (BHU), respectively, to reflect their secular character, The Indian Express has learnt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X