രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് മോദിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്
ദില്ലി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ എത്രയും പെട്ടെന്ന് പദവില്‍ നിന്ന് മാറ്റമണെന്ന് ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന ആളാണ് രഘുറാം രാജനെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി മോദിക്ക് കത്തയച്ചത്.
സെപ്തംബറില്‍ രഘുറാം രാജന്റെ കാലാവധി കഴിയുന്നതിനു മുമ്പെ നീക്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. രഘുറാം രാജന്‍ മാനസികമായി പൂര്‍ണ്ണമായൊരു ഇന്ത്യക്കാരനല്ലെന്നും സ്വാമി കത്തില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും സ്വാമി ആരോപിച്ചു.

യുപിഎ സര്‍ക്കാരാണ് രഘുറാം രാജനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയോഗിച്ചിരുന്നത്. എന്നാല്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ രഘുറാം രാജന്‍ തയ്യാറായിട്ടില്ല. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുള്ള റസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ലെന്നും അത്‌കൊണ്ട് അദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമിയുടെ കത്തിലുണ്ട്.
2013ല്‍ ആര്‍ബിഐയുടെ ഇരുത്തിമൂന്നാം ഗവര്‍ണര്‍ ആകുന്നതിനുമുമ്പ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ യൂണിവേവ്‌സിറ്റിയില്‍ പ്രൊഫസറായി ജോലിചെയ്യുകയായിരുന്നു. നിലവില്‍ ജോലിയില്‍ നിന്നും അവധിയെടുത്താണ് ആര്‍ബിഐ ഗവര്‍ണര്‍ പദവി രഘുറാം രാജന്‍ വഹിക്കുന്നത്.












Click it and Unblock the Notifications